ബ്രിസ്ബേൻ: ആദ്യ മത്സരത്തിൽ പാകിസ്താനെ ഇന്നിങ്സിനും അഞ്ചു റൺസിനും തോൽപിച്ച് ആസ്ട്രേലിയ ടെസ്റ്റ് പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. രണ്ടാം ഇന്നിങ്സിൽ ബാബർ അസം (104) പൊരുതി നേടിയ സെഞ്ച്വറി പാഴായി. സ്കോർ പാകിസ്താൻ: 240 & 335, ആസ്ട്രേലിയ 580. 340 റൺസിെൻറ ഒന്നാം ഇന്നിങ്സ ലീഡ് വഴങ്ങിയ പാകിസ്താൻ 335 റൺസിന് പുറത്തായി. ഓസീസിനായി ജോഷ് ഹെയ്സൽവുഡ് നാലും മിച്ചൽ സ്റ്റാർക്ക് മൂന്നും പാറ്റ് കമ്മിൻസ് രണ്ടും വിക്കറ്റ് പിഴുതു.