Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒാ​സീ​സ്​ ത​ക​ർ​ന്നു;...

ഒാ​സീ​സ്​ ത​ക​ർ​ന്നു; പാ​കി​സ്​​താ​ന്​ ലീ​ഡ്​

text_fields
bookmark_border
ഒാ​സീ​സ്​ ത​ക​ർ​ന്നു; പാ​കി​സ്​​താ​ന്​ ലീ​ഡ്​
cancel
camera_alt?????????????????????????? ?????? ???????????? ??????? ???????????? ??????????
അ​ബൂ​ദ​ബി: ബാ​റ്റ്​​സ്​​മാ​ന്മാ​രു​ടെ ശ​വ​പ്പ​റ​മ്പാ​യി മാ​റി​യ പി​ച്ചി​ൽ ആ​സ്​​ട്രേ​ലി​യ​യു​ടെ ഒ​ന്നാം ഇ​ന്നി​ങ്​​സ്​ ടോ​ട്ട​ൽ 145ൽ ​അ​വ​സാ​നി​പ്പി​ച്ച്​ പാ​കി​സ്​​താ​ൻ. ര​ണ്ടാം ടെ​സ്​​റ്റി​ൽ പാ​കി​സ്​​താ​​െൻറ ഒ​ന്നാം ഇ​ന്നി​ങ്​​സ്​ ടോ​ട്ട​ലാ​യ 282 പി​ന്തു​ട​ർ​ന്ന ക​ങ്കാ​രു​പ്പ​ട 137 റ​ൺ​സ്​ ലീ​ഡ്​ വ​ഴ​ങ്ങി കൂ​ടാ​രം ക​യ​റി. ര​ണ്ടി​ന്​ 20 എ​ന്ന നി​ല​യി​ൽ ക​ളി ആ​രം​ഭി​ച്ച ഒാ​സീ​സി​നെ അ​ഞ്ചു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ മു​ഹ​മ്മ​ദ്​ അ​ബ്ബാ​സും മൂ​ന്നു​ വി​ക്ക​റ്റ്​ നേ​ടി​യ ബി​ലാ​ൽ ആ​സി​ഫും ചേ​ർ​ന്നാ​ണ്​ ചു​രു​ട്ടി​ക്കെ​ട്ടി​യ​ത്.

ര​ണ്ടാം ഇ​ന്നി​ങ്​​സ്​ ആ​രം​ഭി​ച്ച പാ​കി​സ്​​താ​ൻ​ രണ്ടു വിക്കറ്റ്​ നഷ്​ടത്തിൽ 144 റൺസ്​ എന്ന നിലയിലാണ്​. ഒാ​പ​ണ​ർ മു​ഹ​മ്മ​ദ്​ ഹ​ഫീ​സ്​ (6) ഫ​ഖ​ർ സ​മാ​ൻ (66) എന്നിവരുടെ വിക്കറ്റുകളാണ്​ നഷ്​ടമായത്​. അർധസെഞ്ച്വറിയുമായി അ​സ്​​ഹ​ർ അ​ലിയും (54) ഹാരിസ്​ സുഹൈലുമാണ്​(17) ക്രീ​സി​ൽ.

ര​ണ്ടാം ദി​നം ബാ​റ്റി​ങ്​​ ആ​രം​ഭി​ച്ച ഒാ​സീ​സി​ന്​ ഒ​രി​ക്ക​ൽ പോ​ലും ത​ല​യു​യ​ർ​ത്താ​നാ​യി​ല്ല. ഷോ​ൺ മാ​ർ​ഷ്​ (3), ​​ട്രാ​വി​സ്​ ഹെ​ഡ്​ (14), മി​ച്ച​ൽ മാ​ർ​ഷ്​ (13), ആ​രോ​ൺ ഫി​ഞ്ച്​ (39), ടിം ​പെ​യ്​​ൻ (3) എ​ന്നി​വ​ർ ഉ​ച്ച​ക്കു​മു​േ​മ്പ പു​റ​ത്താ​യി. ഏ​ഴി​ന്​ 91 എ​ന്ന നി​ല​യി​ൽ ത​രി​പ്പ​ണ​മാ​​യ​പ്പോ​ൾ വ​ല​റ്റ​ത്ത്​ പി​ടി​ച്ചു​നി​ന്ന മി​ച്ച​ൽ സ്​​റ്റാ​ർ​ക്​ (34) ടീം ​ടോ​ട്ട​ൽ ശ​ത​കം ക​ട​ത്താ​ൻ സ​ഹാ​യി​ച്ചു.
ക​ഴി​ഞ്ഞ ദി​വ​സം 50 ടെ​സ്​​റ്റ്​ വി​ക്ക​റ്റ്​ തി​ക​ച്ച മു​ഹ​മ്മ​ദ്​ അ​ബ്ബാ​സി​​െൻറ ക​രി​യ​റി​ലെ മൂ​ന്നാം അ​ഞ്ചു വി​ക്ക​റ്റ്​ പ്ര​ക​ട​ന​മാ​ണി​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket Newsaustralia vs pakistan
News Summary - australia vs pakistan- Sports news
Next Story