Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന്യൂസിലൻഡിനെ 279...

ന്യൂസിലൻഡിനെ 279 റൺസിന്​ കീഴടക്കി; പരമ്പര തൂത്തുവാരി ഓസീസ്​

text_fields
bookmark_border
ന്യൂസിലൻഡിനെ 279 റൺസിന്​ കീഴടക്കി; പരമ്പര തൂത്തുവാരി ഓസീസ്​
cancel
സിഡ്​നി: അവസാന മത്സരത്തിൽ ന്യൂസിലൻഡിനെ 279 റൺസിന്​ കീഴടക്കി ആസ്​​ട്രേലിയ ടെസ്​റ്റ്​ പരമ്പര 3-0ത്തിന്​ തൂത്തുവാരി . നാലാം ദിനം ആദ്യം ബാറ്റുകൊണ്ട്​ കരുത്തുകാട്ടിയ ആതിഥേയർ ശേഷം പന്തുകൊണ്ടും മികവ്​ കാണിച്ചാണ്​ ജയം കൈപ്പിടിയ ി​െലാതുക്കിയത്​. സ്​കോർ: ആസ്​ട്രേലിയ: 454 & 217/2 ഡിക്ല, ന്യൂസിലൻഡ്​ 256 & 136 (ലക്ഷ്യം 416).

ഡേവിഡ്​ വാർണറി​​െൻറ (111 നോട്ടൗട്ട്​) സെഞ്ച്വറി മികവിൽ രണ്ടാം ഇന്നിങ​്​സിൽ 217ന്​ രണ്ട്​ എന്ന നിലയിൽ ഡിക്ലയർ ചെയ്​ത ഓസീസ് കിവീസിന്​ 416 റൺസ്​ വിജയലക്ഷ്യം വെച്ചുവീട്ടി. നഥാൻ ലി​േയാൺ ഒരുക്കിയ സ്​പിൻ ചുഴലിക്ക​ു​​ മുന്നിൽ ന്യൂസിലൻഡ്​ 47.5 ഓവറിൽ 136 റൺസിന്​ കറങ്ങിവീണു. ലിയോൺ അഞ്ചുവിക്കറ്റ്​ വീഴ്​ത്തി. 24ാം ടെസ്​റ്റ്​ സെഞ്ച്വറി നേടിയ വാർണർക്കൊപ്പം മാർനസ്​ ലബുഷെയ്​ൻ (59) അർധസെഞ്ച്വറിയും തികച്ചു. കോളിൻ ഡി ഗ്രാൻഡ്​ഹോമാണ് (52)​ കിവീസ്​ നിരയിലെ ടോപ്​ സ്​കോറർ.

22 റൺസെടുത്ത്​ പുറത്തായ റോസ്​ ടെയ്​ലർ ന്യൂസിലൻഡി​​െൻറ ടെസ്​റ്റിലെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനായി. സ്​റ്റീഫൻ ഫ്ലെമിങ്ങിനെയാണ്​ (7172) ടെയ്​ലർ മറികടന്നത്​. ആസ്​ട്രേലിയക്കായി മിച്ചൽ സ്​റ്റാർക്ക്​ മൂന്നുവിക്കറ്റ്​ വീഴ്​ത്തി. പരമ്പര ജയത്തോ​െട ലോക ടെസ്​റ്റ്​ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയുമായുള്ള (360 പോയൻറ്​) പോയൻറ്​ വ്യത്യാസം ആസ്​ട്രേലിയ (296) കുറവ്​ വരുത്തി. ഇരട്ടസെഞ്ച്വറിയടക്കം പരമ്പരയിലുടനീളം മികച്ച ബാറ്റിങ്​ കാഴ്​ചവെച്ച ലബുഷെയ്​നാണ്​ പരമ്പരയുടെ താരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australia vs new zealand
News Summary - australia vs new zealand
Next Story