ആസ്​ട്രേലിയക്കെതിരെ കിവീസ്​ പൊരുതുന്നു

23:53 PM
13/12/2019

പെർത്ത്​​: ആസ്​ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ്​ ടെസ്​റ്റി​​െൻറ ആദ്യ ഇന്നിങ്​സിൽ ന്യൂസിലൻഡ്​ പൊരുതുന്നു. ഡേനൈറ്റ്​ ടെസ്​റ്റി​​െൻറ രണ്ടാം ദിനം സ്​റ്റംപെടുക്കു​േമ്പാൾ അഞ്ചിന്​ 109 റൺസെന്ന നിലയിലാണ്​ കിവീസ്​.

നേര​േത്ത നാലിന്​ 248 റൺസെന്ന നിലയിൽ ഇന്നിങ്​സ്​ പുനരാരംഭിച്ച ഓസീസ്​ 416 റൺസിന്​ പുറത്തായി. മൂന്നുദിവസം ബാക്കിനിൽ​െക്ക 307 റൺസിന്​ പിറകിലാണ്​ സന്ദർശകർ. റോസ്​ ടെയ്​ലറും (66) ബി.ജെ. വാട്​ലിങ്ങുമാണ്​ (പൂജ്യം) ക്രീസിൽ. ആസ്​ട്രേലിയക്കായി മിച്ചൽ സ്​റ്റാർക്ക്​ നാലു വിക്കറ്റ്​ വീഴ്​ത്തി. 
 

Loading...
COMMENTS