Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒാസീസിന്​ ജയിക്കാൻ 219...

ഒാസീസിന്​ ജയിക്കാൻ 219 റൺസ്​; ആറു​ വിക്കറ്റ്​ അകലെ ഇന്ത്യൻ ജയം

text_fields
bookmark_border
ഒാസീസിന്​ ജയിക്കാൻ 219 റൺസ്​; ആറു​ വിക്കറ്റ്​ അകലെ ഇന്ത്യൻ ജയം
cancel

അഡ്​ലെയ്​ഡ്​: നാലുവർഷം മുമ്പ്​ അഡ്​ലെയ്​ഡ്​ ഒാവലിൽ വീണ കണ്ണീരിന്​ കണക്കുചോദിക്കാൻ ​വിരാട്​ കോഹ്​ലിക്കുള ്ള സുവർണാവസരമാണിത്​. ഒാസീസ്​ മണ്ണിൽ ജയത്തോടെ ടെസ്​റ്റ്​ പരമ്പരക്ക്​ തുടക്കമിടുകയെന്ന സ്വപ്​നം സാക്ഷാത്​കര ിക്കാൻ​ വെറും ആറു വിക്കറ്റുകളുടെ ദൂരം മാത്രം. പലകാലങ്ങളിലായി ഇവിടെയെത്തിയ മുൻഗാമികൾക്കൊന്നും കഴിയാതെപോയ ന േട്ടം കോഹ്​ലിക്കരികിൽ. ഇന്ത്യയെ കീഴടക്കാൻ 323 റൺസ് വേണ്ട ഒാസീസിന്​ രണ്ടാം ഇന്നിങ്​സിൽ ഇതിനകം നാലു വിക്കറ്റുകൾ ( 104/4) നഷ്​ടമായി. അശ്വിനും ഷമിയും ബുംറയും നയിക്കുന്ന ബൗളിങ്​ ആക്രമണത്തിനു​ മുന്നിൽ ശ്വാസംമുട്ടുന്ന ഒാസീസിന്​ അവസ ാന ദിനത്തിൽ​ ജീവന്മരണപോരാട്ടത്തി​​െൻറ മണിക്കൂറുകൾ.


ഒന്നാം ഇന്നിങ്​സിൽ 15 റൺസ്​ ലീഡ്​ നേടിയ ഇന്ത്യ മൂന്നിന്​ 151 എന്ന നിലയിലാണ്​ ഞായറാഴ്​ച കളി തുടങ്ങിയത്​. നിർണായക ഘട്ടത്തിൽ ചേതേശ്വർ പുജാരയും (71) അജിൻക്യ രഹാനെയും (70) ഉത്തരവാദിത്തമേറ്റെടുത്തപ്പോൾ സന്ദർശക ഇന്നിങ്​സ്​ 307ലെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒാസീസിന്​ 49 ഒാവറിനിടെ മുൻനിരയെ നഷ്​ടമായതോടെ കളിയിൽ ഇന്ത്യ പിടിമുറുക്കി. ആരോൺ ഫിഞ്ച്​ (11), മാർകസ്​ ഹാരിസ്​ (26), ഉസ്​മാൻ ഖ്വാജ (8), പീറ്റർ ഹാൻഡ്​സ്​കോമ്പ്​ (14) എന്നിവരുടെ വിക്കറ്റുകളാണ്​ നഷ്​ടമായത്​. ഷോൺ മാർഷ്​ (31), ട്രാവിസ്​ ഹെഡ്​ (11) എന്നിവരാണ്​ ക്രീസിൽ. ആർ. അശ്വിനും മുഹമ്മദ്​ ഷമിയുമാണ്​ രണ്ടാം ഇന്നിങ്​സിൽ ഒാസീസ്​ ബാറ്റിങ്ങി​​െൻറ നടുവൊടിച്ചത്​.

AUSIS

രണ്ടായാലും ചരിത്രം
ഇന്ന്​ ഫലമെന്തായാലും കാത്തിരിക്കുന്നത്​ പുതുചരിത്രമാണ്​. രണ്ടാം ഇന്നിങ്​സിൽ 323 റൺസ്​ എന്ന കൂറ്റൻ ലക്ഷ്യം ഒാസീസ്​ മറികടന്ന്​ കളി പിടിച്ചാൽ, അത്​ ഒരു നൂറ്റാണ്ട്​ പഴക്കമുള്ള ചരിത്രത്തി​ന്​ തിരുത്താവും. 1902ൽ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിങ്​സിൽ 315 റൺസ്​ എടുത്ത്​ ആസ്​ട്രേലിയ ജയിച്ച​താണ്​ അഡ്​ലെയ്​ഡ്​ ഒാവലിലെ ഏറ്റവും ഉയർന്ന റൺചേസ്​. ഇതിനുശേഷം, 1982ൽ ആസ്​ട്രേലിയക്കെതിരെ വിൻഡീസ്​ രണ്ടാം ഇന്നിങ്​സിൽ 239 റൺസ്​ അടിച്ചെടുത്തതിനെ മറ്റാരും മറികടന്നിട്ടുമില്ല. ഇതെല്ലാം ഒരു കടങ്കഥപോലെ ആതിഥേയർക്കു മുന്നിൽ ഇന്ന്​ ഒാർമപ്പെടുത്തലാവുന്നു.
ഇന്ത്യ ജയിച്ചാലുമുണ്ട്​ മ​റ്റൊരു ചരിത്രം. കങ്കാരുക്കളുടെ നാട്ടിൽ വിജയത്തോടെ പരമ്പരക്ക്​ ടേക്ക്​ഒാഫ്​ എന്ന ചരിത്രമാണ്​ കോഹ്​ലിയെ കാത്തിരിക്കുന്നത്​. ഇവിടെ കളിച്ച 11 ടെസ്​റ്റ്​ പരമ്പരകളിൽ ഒമ്പതിലും ആദ്യ മത്സരത്തിൽ ഇന്ത്യക്ക്​ തോൽക്കാനായിരുന്നു വിധി. രണ്ടു തവണ സമനിലയിലും പിരിഞ്ഞു. ഇതിനൊരു തിരുത്താവും കാത്തിരിക്കുന്നത്​.

പുജാര ഷോ
പുല്ലുവളർന്ന പിച്ചിൽ എങ്ങനെ ബാറ്റ്​ ചെയ്യണമെന്ന്​ പുജാര വീണ്ടും കാണിച്ചുകൊടുത്തു. മൂന്നിന്​ 151 റൺസ്​ എന്ന നിലയിൽ ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർക്ക്​ രഹാ​നെക്കൊപ്പം ചേർന്നായിരുന്നു പുജാരയുടെ മുന്നേറ്റം. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന്​ 87 റൺ​സാണ്​ അടിച്ചെടുത്തത്​. ​ഒന്നാം ഇന്നിങ്​സിൽ സെഞ്ച്വറി നേടിയ പുജാര 204 പന്ത്​ നേരിട്ട്​ ഒമ്പത്​ ബൗണ്ടറിയോടെയാണ്​ 71 റൺസടിച്ചത്​. ലിയോണിനെ സൂക്ഷ്​മതയോടെ നേരിട്ട താരം സ്​റ്റാർക്കിനെയും ഹേസൽവുഡിനെയും ശിക്ഷിച്ചു. 147 പന്തിലായിരുന്നു രഹാനെയുടെ 70 റൺസ്​. ​േടാട്ടൽ സ്​കോർ 234ലെത്തിയപ്പോൾ നതാൻ ലിയോൺ അപകടം വിതച്ചു. പുജാരയെ ഫിഞ്ചിനെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ രോഹിത്​ (1) വന്നപോലെ മടങ്ങി. അടിച്ചുകളിക്കാനെത്തിയ ഋഷഭ്​ പന്ത്​ ലിയോണിനെ പ്രഹരിച്ചുകൊണ്ടാണ്​ തുടങ്ങിയത്​. നാലു​ ബൗണ്ടറിയും ഒരു സിക്​സറും ഒറ്റ ​ഒാവറിൽ പറത്തി. എന്നാൽ, അടുത്ത ഒാവറിൽ ലിയോണിനുതന്നെ വിക്കറ്റ്​ സമ്മാനിച്ച്​ മടങ്ങി (16 പന്തിൽ 28). പിന്നെ എളുപ്പത്തിലാണ്​ ഇന്ത്യൻ കീഴടങ്ങൽ.

മറുപടി ബാറ്റിങ്​​ ആരംഭിച്ച ഒാസീസിന്​ ആശങ്കയായി ആരോൺ ഫിഞ്ചിനെ ആദ്യ ഒാവറിൽതന്നെ ഇശാന്ത്​ പുറത്താക്കിയെങ്കിലും ഡി.ആർ.എസിലൂടെ തീരുമാനം തിരുത്തി ക്രീസിലെത്തി. എങ്കിലും ചായക്കു​ പിരിയുംമു​േമ്പ ഫിഞ്ച്​ (11) അശ്വിന്​ വിക്കറ്റ്​ സമ്മാനിച്ച്​ മടങ്ങി. ഖ്വാജയും ഹാരിസും ഫീൽഡിങ്​ മികവിനു മുന്നിൽ കുടുങ്ങിയതോടെ ഇന്ത്യക്കു​ മുൻതൂക്കമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs australiaindia in australiasports newsfirst cricket teat
News Summary - Australia vs India, 1st Test-sports news
Next Story