ചിറ്റഗോങ്: ആദ്യ മത്സരത്തിൽ കണ്ട കടുവകളുടെ വീര്യം രണ്ടാം ടെസ്റ്റിലുണ്ടായില്ല. ബംഗ്ലാദേശിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ, ഒാഫ് സ്പിന്നർ നഥാൻ ലിയോണിെൻറ സ്പിൻ പന്തുകൾക്കു മുന്നിൽ ആതിഥേയർ തകർന്നടിഞ്ഞതോടെ ഒാസീസിന് ഏഴു വിക്കറ്റ് ജയം. ഇതോടെ, രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിലയിലായി. ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് സന്ദർശകരെ 20 റൺസിന് തോൽപിച്ചിരുന്നു. സ്കോർ: ബംഗ്ലാദേശ്-305, 157; ആസ്ട്രേലിയ-337, 87/3.
രണ്ടാം ഇന്നിങ്സിൽ ലിയോൺ ആറു വിക്കറ്റ് വീഴ്ത്തി താരമായപ്പോൾ, ബംഗ്ലാദേശ് 157 റൺസിന് കൂടാരം കയറി. ഇതോടെ, 87 റൺസ് വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ആസ്േട്രലിയ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു. മാറ്റ് റെൻഷോ (22), ഡേവിഡ് വാർണർ (8), സ്റ്റീവ് സ്മിത്ത് (16) എന്നിവരുടെ വിക്കറ്റുകളാണ് ആസ്ട്രേലിയക്ക് നഷ്ടമായത്. മത്സരത്തിൽ 13 വിക്കറ്റ് വീഴ്ത്തിയ ലിയോണാണ് മാൻ ഒാഫ് ദ മാച്ച്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2017 7:36 PM GMT Updated On
date_range 2017-09-09T01:11:14+05:30നഥാൻ ലിയോൺ കടുവകളെ വീഴ്ത്തി; പരമ്പര സമനിലയിൽ
text_fieldsNext Story