Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവീണ്ടും മഴ;...

വീണ്ടും മഴ; ബംഗ്ലാദേശ്​-ആസ്​ട്രേലിയ മത്സരം ഉപേക്ഷിച്ചു

text_fields
bookmark_border
വീണ്ടും മഴ; ബംഗ്ലാദേശ്​-ആസ്​ട്രേലിയ മത്സരം ഉപേക്ഷിച്ചു
cancel

ലണ്ടൻ: വിജയം ഉറപ്പിച്ച മത്സരത്തിൽ മഴ വില്ലൻവേഷം കെട്ടിവന്നപ്പോൾ കങ്കാരുപ്പടക്ക്​ നഷ്​ടമായത്​ വിലപ്പെട്ട ഒരു പോയൻറ്​. ബംഗ്ലാദേശിനെതിരായ​ മത്സരത്തിൽ ആസ്​ട്രേലിയ വിജയത്തിലേക്ക്​ നീങ്ങവെയാണ്​ ശക്​തമായ മഴ​ എത്തി മത്സരം ഉപേക്ഷിക്കേണ്ടിവന്നത്​​. ഇതോടെ ഇരു ടീമുകളും ഒാരോ പോയൻറ്​ വീതം പങ്കുവെച്ചു. നേരത്തേ ന്യൂസിലൻഡിനെതിരായ ആദ്യ മത്സരവും മഴമൂലം  ഉപേക്ഷിച്ചിരുന്നു. രണ്ടു മത്സരങ്ങളിൽ ഇ​േതാടെ ആസ്​​േ​ട്രലിയക്ക്​ രണ്ടു പോയൻറ്​ മാത്രമാണ്​. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട്​ തോറ്റ ബംഗ്ലാദേശിന്​ മഴ അനുഗ്രഹമായതോടെ വിലപ്പെട്ട ഒരു പോയൻറ്​ സ്വന്തമാക്കാനായി. 
ടോസ്​ നേടി ബാറ്റിങ്​ തെര​െഞ്ഞടുത്ത ബംഗ്ല​​ാദേശിനായി തമീം ഇഖ്​ബാൽ വീണ്ടും തിളങ്ങിയ മത്സരത്തിൽ ആസ്​ട്രേലിയക്കെതിരെ 182 റൺസ് എടുത്തിരുന്നു​. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്​ട്രേലിയ 16 ഒാവറിൽ ഒരു വിക്കറ്റ്​ നഷ്​ടത്തിൽ 83 റൺസെടുത്തു നിൽക്കെ മഴപെയ്യുകയായിരുന്നു​. ആരോൺ ഫിഞ്ചി​​​െൻറ (19) വിക്കറ്റാണ്​ ഒാസീസിന്​ നഷ്​ടമായത്​. ഡേവിഡ്​ വാർണറും (40) ക്യാപ്​റ്റൻ സ്​റ്റീവ്​ സ്​മിത്തുമായിരുന്നു(22) ​ക്രീസിൽ.

ആദ്യം ബാറ്റുചെയ്​ത ബംഗ്ലാദേശി​​​െൻറ​ വിക്കറ്റുകൾ അതിവേഗം നഷ്​ടമായപ്പോഴും കരുതിക്കളിച്ച തമീമി​​​െൻറ (95) ബാറ്റിങ്​ പ്രകടനത്തിലാണ്​ വൻ തകർച്ചയിൽനിന്നു കരകയറിയത്​. 114 പന്തിൽ മൂന്ന്​ സിക്​സും ആറു ബൗണ്ടറിയുമായി ബാറ്റുവീശിയ തമിം സെഞ്ച്വറിക്കരികെ സ്​റ്റാർക്കി​​​െൻറ പന്തിൽ പുറത്താവുകയായിരുന്നു. നാലു വിക്കറ്റ്​ വീഴ്​ത്തിയ മിച്ചൽ സ്​റ്റാർക്കും രണ്ടു വിക്കറ്റെടുത്ത ആഡം സാംപയുമാണ്​ ബംഗ്ലാദേശിനെ 44.3 ഒാവറിൽ കൂടാരം കയറ്റിയത്​.

 ഇംഗ്ലണ്ടിനെതിരെ മികച്ച ഒാപണിങ്​ കൂട്ടു​കെട്ട്​ കങ്കാരുപ്പടക്കെതിരെയും പ്രതീക്ഷിച്ച ആരാധകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച്​ സൗമ്യ സർക്കാർ (3) എളുപ്പം പുറത്തുപോയി. തൊട്ടുപിന്നാലെ ക്രീസിലെത്തിയ ഇംറുൽ ഖൈസും (6) പിടിച്ചുനിൽക്കാനാവാതെ പുറത്തുപോയി. ഇത്തവണ കമ്മിൻസി​​​െൻറ പന്തിന്​ അടിക്കാനുള്ള ശ്രമം ഫിഞ്ചി​​​െൻറ കരങ്ങളിൽ അവസാനിച്ചു. അപ്പോഴും മറുവശത്ത്​ തമീം കരുതലോടെ ബാറ്റുവീശി. ഇംറുൽ ഖൈസിന്​ പിന്നാലെയെത്തിയ വിക്കറ്റ്​ കീപ്പർ മുഷ്​ഫിഖുർ റഹീം (9) ഹ​​െൻറിക്വസി​​​െൻറ പന്തിലും പുറത്തായി. ഷാകിബുൽ ഹസനു മാത്രമാണ്​ ഒാസീസ്​ ബൗളർമാരെ​ കു​റച്ചെങ്കിലും പ്രതിരോധിക്കാനായത്​. 48 പന്തുകൾ നേരിട്ട്​ 29 റൺസുമായി നിലയുറപ്പിക്കവെ ഹെഡി​​​െൻറ പന്തിൽ ​എൽ.ബി.ഡബ്ല്യൂ ആയി പുറത്താവുകയായിരുന്നു. സാബിർ റഹ്​മാനും (8) മഹ്​മൂദുല്ലയും (8) വന്നതുപോ​െലതന്നെ മടങ്ങി. ടീം സ്​കോർ 181ൽ എത്തിനിൽക്കെ സെഞ്ച്വറിയിലേക്ക്​ കുതിച്ച തമീമിന്​ (95) സ്​റ്റാർക്കും തടയിട്ടതോടെ ബംഗ്ലാദേശി​​​െൻറ പതനം പൂർണമായി. ​െമഹ്​ദി ഹസൻ മിറാസ്​(14), മഷ്​റ​ഫെ മുർതസ (0), റുബൽ ഹുസൈൻ (0) എന്നിവരും ​െപ​െട്ടന്ന്​​ പുറത്തായി.

ആസ്​ട്രേലിയക്കായി മിച്ചൽ സ്​റ്റാർക്ക്​ നാലു വിക്കറ്റ്​ വീഴ്​ത്തിയപ്പോൾ ആഡം സാംപ രണ്ടു വിക്കറ്റും ജോഷ്​ ഹേസൽവുഡ്​, പാറ്റ്​ കമ്മിൻസ്​, ട്രാവിസ്​ ഹെഡ്​, മോയ്​സസ്​ ഹ​​െൻറിക്വസ്​ എന്നിവർ ഒാരോ വിക്കറ്റ്​ വീതവും വീഴ്ത്തി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC Champions Trophychampions trophy 2017
News Summary - Australia vs Bangladesh, Live cricket score and updates: Match abandoned due to rain
Next Story