തുടർച്ചയായ ഏഴു തോൽവികൾക്ക് ഒടുവിൽ ആസ്​ട്രേലിയക്ക്​ ജയം

20:08 PM
09/11/2018

അഡ്​ലെയ്​ഡ്: തുടർച്ചയായ ഏഴു തോൽവികൾക്കുശേഷം ആസ്​ട്രേലിയൻ ഏകദിന ടീമിന്​ ജയം. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഏഴു റൺസിനായിരുന്നു ഒാസീസി​​​െൻറ ജയം. ആദ്യം ബാറ്റ്​ ചെയ്​ത്​​ 231 റൺസെടുക്കാനേ ആയുള്ളൂവെങ്കിലും എതിരാളികളുടെ ഇന്നിങ്​സ്​ ഒമ്പതിന്​ 224ൽ ഒതുക്കിയാണ്​ ആതിഥേയർ വിജയം കരസ്ഥമാക്കിയത്​.

ഒാസീസ്​ നിരയിൽ അലക്​സ്​ കാരി (47), ക്രിസ്​ ലിന (44), ആരോൺ ഫിഞ്ച്​ (41) എന്നിവരാണ്​ തിളങ്ങിയത്​. കാഗിസോ റബാദ നാലു വിക്കറ്റ്​ വീഴ്​ത്തി. മറുപടി ബാറ്റിങ്ങിൽ ഡേവിഡ്​ മില്ലർ (51), ക്യാപ്​റ്റൻ ഫാഫ്​ ഡുപ്ലസിസ്​ (47) എന്നിവർ ചെറുത്തുനിന്നെങ്കിലും ടീമിനെ ജയത്തിലെത്തിക്കാനായില്ല.

മൂന്നു വിക്കറ്റ്​ പിഴുത മാർകസ്​ സ്​റ്റോയ്​നിസ്​, രണ്ടു വീതം വിക്കറ്റെടുത്ത മിച്ചൽ സ്​റ്റാർക്​, ജോഷ്​ ഹേസൽവുഡ്​ എന്നിവരാണ്​ ദക്ഷിണാഫ്രിക്കയെ ഒതുക്കിയത്​. 


 

Loading...
COMMENTS