ബ്രിസ്റ്റോൾ: വനിത ലോകകപ്പ് ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ ഇന്ത്യയെ എട്ടു വിക്കറ്റിന് തോൽപിച്ച് ആസ്ട്രേലിയ സെമി ഉറപ്പിച്ചു. സ്കോർ: ഇന്ത്യ: 226/7 (50). ആസ്ട്രേലിയ: 227/2(45). മൂന്നാം വിക്കറ്റിൽ 124 റൺസിെൻറ അപരാജിത കൂട്ടുകെട്ട് പടുത്തുയർത്തിയ ക്യാപ്റ്റൻ മെഗ് ലാനിങ്ങും (76) എല്ലീസ് പെറിയുമാണ് (60) ഒാസീസിന് അനായാസ ജയം സമ്മാനിച്ചത്.
നേരേത്ത പൂനം റാവുത്തിെൻറ സെഞ്ച്വറിയാണ് (106) ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. റാവുത്തിന് പുറമെ ക്യാപ്റ്റൻ മിതാലി രാജിന് (69) മാത്രമേ ഇന്ത്യൻനിരയിൽ തിളങ്ങാനായുള്ളൂ.