Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅഞ്ചാം ഏകദിനത്തിലും...

അഞ്ചാം ഏകദിനത്തിലും ഇംഗ്ലണ്ടിന്​ ജയം; പരമ്പര 4-1ന്​ സ്വന്തമാക്കി

text_fields
bookmark_border
അഞ്ചാം ഏകദിനത്തിലും ഇംഗ്ലണ്ടിന്​ ജയം; പരമ്പര 4-1ന്​ സ്വന്തമാക്കി
cancel
പെർത്ത്​: ആഷസ്​ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിന്​ ജയം. പരമ്പര നേരത്തെ കൈക്കലാക്കിയ ഇംഗ്ലണ്ട്, ത്രില്ലർ പോരിൽ ഒാസീസിനെ 12 റൺസിന്​ തോൽപിച്ചു​. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഇതോടെ, ഇംഗ്ലണ്ട്​ 4-1ന്​ സ്വന്തമാക്കി. 

ആദ്യം ബാറ്റുചെയ്​ത ഇംഗ്ലണ്ട്​ ഉയർത്തിയ 260 റൺസ്​ വിജയലക്ഷ്യം പിന്തുടർന്ന ഒാസീസ്​ 247 റൺസിന്​ പുറത്താവുകയായിരുന്നു. ഒാപണർമാരായ ജാസൺ റോയ്​​(49), ജോണി ബെയർസ്​റ്റോ (44) ജോറൂട്ട്​ (62), അലക്​സ്​ ഹെയ്​ൽസ് ​(35) എന്നിവരുടെ പ്രകടനത്തിലാണ്​ സന്ദർ​ശകർ പൊരുതാവുന്ന സ്​കോറിലേക്കെത്തിയത്​.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുപ്പട ടോം കുറാ​​െൻറ ബൗളിങ്ങിനു മുന്നിൽ പതറി. ഡേവിഡ്​ വാർണർ (15), ട്രാവിസ്​ ഹെഡ്​ (22), ക്യാപ്​റ്റൻ സ്​റ്റീവ്​ സ്​മിത്ത് ​(12), മിച്ചൽ മാർഷ്​ (13) എന്നിവർ പരാജയമായപ്പോൾ, മാർകോസ്​ സ്​റ്റോണിസിനു (87) മാത്രമെ പിടിച്ചു നിൽക്കാനായുള്ളൂ. കുറാൻ അഞ്ചു വിക്കറ്റ്​ വീഴ്​ത്തിയപ്പോൾ മുഇൗൻ അലി മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തി. ഇതോടെ, ആഷസ്​ ടെസ്​റ്റ്​ പരമ്പര 4-1ന്​ കൈവിട്ടതിന്​ ഇംഗ്ലണ്ട്​ മധുര പ്രതി​കാരം വീട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket News5th ODIPerthAustralia v England
News Summary - Australia v England -Sports news
Next Story