Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇംഗ്ലണ്ടിനെതിരെ...

ഇംഗ്ലണ്ടിനെതിരെ ആസ​്​ട്രേലിയക്ക്​ ഏഴു വിക്കറ്റ്​ വിജയം

text_fields
bookmark_border
ഇംഗ്ലണ്ടിനെതിരെ ആസ​്​ട്രേലിയക്ക്​ ഏഴു വിക്കറ്റ്​ വിജയം
cancel

മെൽബൺ: ത്രിരാഷ്​ട്ര ട്വൻറി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ആസ​്​ട്രേലിയക്ക്​ ഏഴു വിക്കറ്റ്​ വിജയം. ഇംഗ്ലണ്ട്​ മുന്നോട്ടുവെച്ച 138 റൺസ്​ വിജയലക്ഷ്യം ആറ്​ ഒാവറും ഏഴു​ വിക്കറ്റും ബാക്കിനിൽക്കെ ആസ്​ട്രേലിയ മറികടന്നു. 

ആദ്യം ബാറ്റ്​ ചെയ്​ത ഇംഗ്ലണ്ടിനെ പേസ്​ ബൗളർമാരായ കെയ്​ൻ റിച്ചാർഡ്​സണും (33ന്​ മൂന്ന്​) ബില്ലി സ്​റ്റാൻലേക്കും ​(28ന്​ രണ്ട്​) േചർന്നാണ്​ ചെറിയ സ്​കോറിൽ ഒതുക്കിയത്​. നായകൻ ജോസ്​ ബട്​ലർ (46), ബില്ലിങ്​സ്​ (29), വിൻസ്​ (21) എന്നിവർക്ക്​ മാത്രമേ പിടിച്ചുനിൽക്കാൻ കഴിഞ്ഞുള്ളൂ.

മറുപടി ബാറ്റിങ്ങിൽ ഡേവിഡ്​ വാർണർ (രണ്ട്​) തുടക്കത്തിലേ പുറത്ത​ായെങ്കിലും മാക്​സ്​വെൽ (39), ക്രിസ്​ ലിൻ (31), ആർസി ഷോട്ട്​ (36*), ആരോൺ ഫിഞ്ച്​ (20*) എന്നിവർ ചേർന്ന്​ അനായാസം വിജയത്തിലെത്തിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsCricket NewsAustralia v England
News Summary - Australia v England -Sports news
Next Story