ആഷസ് ടെസ്റ്റ്: ഇംഗ്ലണ്ട് അഞ്ചിന് 233
text_fieldsസിഡ്നി: ജോ റൂട്ടും ഡേവിഡ് മലാനും അർധ സെഞ്ച്വറി കുറിച്ചപ്പോൾ അഞ്ചാം ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ട് പൊരുതുന്നു. ആദ്യ ദിനം അവസാനിക്കുേമ്പാൾ ഇംഗ്ലണ്ട് അഞ്ചിന് 233 എന്ന നിലയിലാണ്. റൂട്ടിെൻറയും (83) കീപ്പർ ജോണി ബെയർസ്റ്റോയുടെയും (5) വിക്കറ്റ് കളി അവസാനിക്കാനിരിക്കെ നഷ്ടമായതോടെ, അർധ സെഞ്ച്വറിയുമായി ഡേവിഡ് മലാനാണ് (55) ക്രീസിൽ.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മാർക്ക് സ്റ്റോൺമാനിനെ (24) പെെട്ടന്ന് നഷ്ടമായി. പാറ്റ് കമ്മിൻസിെൻറ പന്തിൽ ടിം പെയ്നിന് ക്യാച്ച് നൽകിയാണ് സ്റ്റോൺമാൻ പുറത്താകുന്നത്.ക്രീസിലെത്തിയ ജെയിംസ് വിൻസും (25) കമ്മിൻസിെൻറ പന്തിൽതന്നെ പുറത്തായി. അധികംവൈകാതെ അലിസ്റ്റർ കുക്കും (39) മടങ്ങിയതോടെ സന്ദർശകർ തകർച്ച നേരിട്ടതാണ്. എന്നാൽ, ക്യാപ്റ്റൻ ജോ റൂട്ട് മാലാനെ (55) കൂട്ടുപിടിച്ച് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. റൂട്ടിനെ മിച്ചൽ സ്റ്റാർക്കും പിന്നാലെയെത്തിയ ബെയർസ്റ്റോവിനെ ജോഷ് ഹേസൽവുഡുമാണ് പുറത്താക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


