Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആഷസ്​: ഇംഗ്ലണ്ട്​...

ആഷസ്​: ഇംഗ്ലണ്ട്​ 302ന്​ പുറത്ത്​; ഒാസീസ്​ നാലിന്​ 165

text_fields
bookmark_border
ആഷസ്​: ഇംഗ്ലണ്ട്​ 302ന്​ പുറത്ത്​; ഒാസീസ്​ നാലിന്​ 165
cancel
ബ്രിസ്​ബേൻ: ക്യാപ്​റ്റൻ സ്​റ്റീവ്​ സ്​മിത്തി​​െൻറ രക്ഷാപ്രവർത്തനത്തിൽ തകർച്ചയിൽനിന്ന്​ കരകയറി ഒാസീസ്​. ആഷസ്​ ക്രിക്കറ്റ്​ ടെസ്​റ്റിൽ രണ്ടാം ദിനം ഇംഗ്ലണ്ടിനെ 302 റൺസിന്​ പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ ഒാസീസിന്​ തുടക്കം പിഴച്ചപ്പോൾ സ്​റ്റീവ്​ സ്​മിത്തും​ (64*) ഷോൺ മാർഷും (44*) ചേർന്ന്​ ടീമിനെ രക്ഷപ്പെടുത്തുകയായിരുന്നു​. രണ്ടാം ദിനം സ്​റ്റംപെടുക്കു​േമ്പാൾ ആസ്​​േട്രലിയ നാലിന്​ 165 എന്നനിലയിലാണ്​. നാലു മുൻനിര വിക്കറ്റുകൾ 76 റൺസിനിടെ നഷ്​ടമായി തകർച്ചയിലേക്ക്​ നീങ്ങവെയാണ്​ നായകനും മാർഷും ചേർന്ന്​ ഇന്നിങ്സ്​​ പടുത്തുയർത്തിയത്​. സ്​കോർ: ഇംഗ്ലണ്ട്​ 302, ആസ്​​േ​ട്രലിയ 165/4 (62 ഒാവർ). 
 

ഒാസീസിന്​​ ആദ്യ തിരിച്ചടി നൽകിയത്​ സ്​റ്റുവർട്ട്​് ബ്രോഡായിരുന്നു. ടെസ്​റ്റ്​ അരങ്ങേറ്റത്തിനെത്തിയ ഒാപണർ കാമറൊൺ ബാൻക്രോഫ്​റ്റിനെ (5) വിക്കറ്റ്​ കീപ്പർ ബെയർ സ്​റ്റോയുടെ കൈകളിലെത്തിച്ചാണ്​ ബ്രോഡ്​ വരവറിയിച്ചത്​. പിന്നാലെ ഉസ്​മാൻ ഖവാജയെ(11) മൊഇൗൻ അലിയും ഡേവിഡ്​ വാർണറെ (26) ജെയിക്​ ബാളും പീറ്റർ ഹാൻഡ്​സ്​കോമ്പിനെ (14) ജെയിംസ്​ ആൻഡേഴ്​സണും പറഞ്ഞയച്ചതോടെ ഒാസീസ്​ പരുങ്ങി. നാലിന്​ 76 എന്ന നിലയിൽനിന്നാണ്​ സ്​മിത്തും മാർഷലും ചേർന്ന്​ പുറത്താകാതെ ടീമിനെ കരകയറ്റിയത്​. നാലിന്​ 196 എന്നനിലയിൽ രണ്ടാം ദിനം ബാറ്റിങ്​ തുടർന്ന ഇംഗ്ലണ്ടിനെ ഡേവിഡ്​ മലാനും (56) മൊഇൗൻ അലിയും (38) ചേർന്നാണ് 300 കടത്തിയത്​​.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:1st TestAustralia v Englandthe Gabba
News Summary - Australia v England, 1st Test, the Gabba,
Next Story