85 റണ്‍സിന് പുറത്താക്കി; ഓസീസിനെ വധിച്ച് ഫിലാന്‍ഡർ
text_fieldsഹൊബാര്‍ട്ട്: ദക്ഷണാഫ്രിക്കന്‍ ബൗളര്‍മാരുടെ തീ തുപ്പുന്ന ബൗളിങ്ങിന് മുന്നില്‍ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ തരിപ്പണമായി. രണ്ടാം ടെസ്റ്റിനിറങ്ങിയ ഓസ്‌ട്രേലിയയെ ആദ്യ ഇന്നിംഗിസില്‍ 32.5 ഓവറില്‍ 85 റണ്‍സിന് പുറത്താക്കി പ്രോട്ടീസ് സംഘം കരുത്ത് വീണ്ടെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒാസീസിനെ ദക്ഷണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ വെറോണ്‍ ഫിലാന്‍ഡറിൻെറ നേതൃത്വത്തിലാണ് ഇല്ലാതാക്കിയത്. അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത ഫിൻലൻഡർ ഓസീസ് ബാറ്റിങ് നിരയെ തകര്‍ത്തെറിഞു. എബട്ട് മൂന്നും കഗീസോ റബാട ഒരു വിക്കറ്റും നേടി. ആസ്ട്രേലിയ നേടിയ 85റൺസിൽ 48ഉം സ്റ്റീവൻ സ്മിത്തിൻെറ സംഭാവനയായിരുന്നു. സ്വന്തം നാട്ടിലെ ഒാസിസിൻെറ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ഇന്നിങ്സ് സ്കോറാണിത്. 1984ൽ പെർത്തിൽ 76ന് പുറത്തായതാണ് ഒന്നാമത്. മറുപടി ബാറ്റിനിറങ്ങിയ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തിട്ടുണ്ട്.
.jpg)
മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യമത്സരം ദക്ഷണാഫ്രിക്ക 1-0 ന് ജയിച്ചിരുന്നു.ടെസ്റ്റ് ക്രിക്കറ്റിൽ 2016 ആസ്ട്രേലിയക്ക് ഒാർക്കാനാവാത്ത വർഷമാണ് സമ്മാനിക്കുന്നത്. തുടർച്ചയായി നാല് ടെസ്റ്റുകളിൽ പരാജയപ്പെട്ടാണ് ദക്ഷിണാഫ്രിക്കക്കെതിരെ കളത്തിലിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
