ദക്ഷിണാഫ്രിക്കക്കെതിരെ കൂറ്റൻ വിജയം​; തുടക്കം ഗംഭീരമാക്കി ഓസീസ്​

11:08 AM
22/02/2020

ജൊഹന്നാസ്​ബർഗ്​: ആദ്യ ട്വൻറി20ൽ ദക്ഷിണാഫ്രിക്കയെ 107 റൺസിന്​ തകർത്ത്​ ഓസീസ് തുടക്കം ഗംഭീരമാക്കി. ആദ്യം ബാറ്റ്​ ചെയ്​ത ഓസ്​ട്രേലിയ ഉയർത്തിയ 196റൺസി​​െൻറ കൂറ്റൻ സ്​കോർ പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കക്ക്​ വെറും 89 റൺസ്​ എടു​ക്കാനേ സാധിച്ചുള്ളൂ. അഞ്ച്​ വിക്കറ്റിനൊപ്പം 9 പന്തിൽ നിന്നും 20 റൺ​സെടുത്ത എടുത്ത ആഷ്​ടൺ ആഗറാണ്​ ഓസീസ്​ വിജയം എളുപ്പമാക്കിയത്​. 

ആദ്യം ബാറ്റ്​ ചെയ്​ത ഓസീസിന്​ വേണ്ടി ക്യാപ്​റ്റൻ ആരോൺഫിഞ്ച്​ 42റൺസും സ്​റ്റീവൻ സ്​മിത്ത്​ 45 റൺസുമെടുത്തു.  24 റൺസെടുത്ത ഫാഫ്​ ഡു​െപ്ലസിയാണ്​ ദക്ഷിണാഫ്രിക്കൻ നിരയിൽ ടോപ്പ്​ ​സ​്​കോററായത്​. പരമ്പരയിലെ രണ്ടാം മത്സരം നാളെ പോർട്​ എലിസബത്തിൽ അരങ്ങേറും. പോയ വാരത്തിൽ സമാപിച്ച ഇംഗ്ലണ്ടിനെതിരെയുള്ള ട്വൻറി20 പരമ്പരയിൽ 2-1ന്​ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു. 
 

Loading...
COMMENTS