സിഡ്നി: കോവിഡ്-19 ലക്ഷണങ്ങളോടെ നിരീക്ഷണത്തിലായിരുന്ന ആസ്ട്രേലിയൻ പേസ് ബൗളർ കെയ്ൻ റിച്ചാർഡ്സണ് വൈറസ് ബാധയില്ല . കോവിഡ് പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിച്ചതോടെയാണ് താരത്തിന് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.
തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് റിച്ചാർഡ്സണെ നിരീക്ഷണത്തിൽ നിർത്തിയത്. സാധാരണ തൊണ്ടവേദനയാണെന്നാണ് മെഡിക്കൽ സംഘത്തിന്‍റെ നിഗമനമെങ്കിലും കോവിഡ് സാഹചര്യത്തിൽ മുൻകരുതലെന്നോണം നിരീക്ഷണത്തിൽ കഴിയാൻ നിർദേശിക്കുകയായിരുന്നു.
JUST IN: Kane Richardson's test for COVID-19 has come back negative and he is on his way to the ground.#AUSvNZ
— cricket.com.au (@cricketcomau) March 13, 2020
വൈറസ് ബാധിയില്ലെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ന്യൂസിലാൻഡിനെതിരെ ഇന്ന് നടക്കുന്ന ഏകദിന മത്സരത്തിൽ റിച്ചാർഡ്സൺ കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.