Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആ​സ്​​​ട്രേ​ലി​യക്ക്...

ആ​സ്​​​ട്രേ​ലി​യക്ക് ഒരു വിക്കറ്റ് നഷ്ടമായി

text_fields
bookmark_border
ആ​സ്​​​ട്രേ​ലി​യക്ക് ഒരു വിക്കറ്റ് നഷ്ടമായി
cancel
camera_alt????? ???????? ?????? ???????????? ?????? ?????

പു​ണെ: ഇന്ത്യൻ മണ്ണിലെ ഒന്നാം ടെസ്റ്റിൽ ടോസ് നേടിയ ആ​സ്​​ട്രേ​ലി​യ ബാറ്റിങ് തെരഞ്ഞെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒാസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 84 റൺസെടുത്തിട്ടുണ്ട് . ഡേ​വി​ഡ്​ വാ​ർ​ണ​റുടെ വിക്കറ്റാണ് നഷ്ടമായത്. 38 റൺസെടുത്ത് മുന്നേറുകയായിരുന്ന വാർണറെ ഉമേഷ് യാദവാണ് പുറത്താക്കിയത്. മറ്റൊരു ഒാപണിങ് താരം  മാ​റ്റ്​ റെ​ൻ​ഷോ(36) പരിക്കേറ്റ് കളത്തിൽ നിന്നും പിൻവാങ്ങി. സ്റ്റീവൻ സ്മിത്ത്, ഷോൺ മാർഷ് എന്നിവരാണ് ക്രീസിൽ. 

വാർണറും മാ​റ്റ്​ റെ​ൻ​ഷോയും റണ്ണിനായി ഒാടുന്നു

ഭുവന്വേഷർ കുമാറിന് പകരക്കാരനായി ജ​യ​ന്ത്​ യാ​ദ​വ് പതിനൊന്നംഗ ലിസ്റ്റിലുണ്ട്. ഐ.സി.സി റാങ്കിങ്ങിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ആ​ർ.അ​ശ്വി​നും ര​വീ​ന്ദ്ര ജ​ദേ​ജയുമാണ് ഇന്ത്യൻ ബൗളിങ്ങിന് നേതൃത്വം നൽകുന്നത്. ന​ഥാ​ൻ ലി​യോ​ൺ, സ്​​റ്റീ​വ്​ ഒ ​കീ​ഫ് എന്നീ രണ്ടു സ്പിന്നർമാരെ മാത്രമാണ് ആ​സ്​​ട്രേ​ലി​യ ടീമിലുൾപെടുത്തിയത്. മി​ച്ച​ൽ  സ്​​റ്റാ​ർ​ക്, ജോ​ഷ്​ ഹേ​സ​ൽ​വു​ഡ്, മി​ച്ച​ൽ  മാ​ർ​ഷ് എന്നിവരും ഇന്ത്യയെ വിറപ്പിക്കാനായി ബൗളിങ് ഡിപ്പാർട്ട്മെൻെറിലുണ്ട്.

ന്യൂ​സി​ല​ൻ​ഡി​നും ഇം​ഗ്ല​ണ്ടി​നും ബം​ഗ്ലാ​ദേ​ശി​നു​മെ​തി​രെ പു​റ​ത്തെ​ടു​ത്ത ത​ന്ത്ര​ങ്ങ​ളൊ​ന്നും മ​തി​യാ​വി​ല്ല ഒാ​സീ​സി​നെ വ​രു​തി​യി​ൽ  നി​ർ​ത്താ​നെ​ന്ന്​ ഇന്ത്യൻ നായകൻ വിരാട് കോ​ഹ്​​ലി​ക്ക്​ ന​ന്നാ​യി അ​റി​യാം. 2014ലെ ​ആ​സ്​​ട്രേ​ലി​യ​ൻ പ​ര​മ്പ​ര​ക്കി​ട​യി​ൽ ക്യാ​പ്​​റ്റ​ൻ മ​ഹേ​ന്ദ്ര സി​ങ്​​ ധോ​ണി നാ​ട​കീ​യ​മാ​യി ടെ​സ്​​റ്റ്​ ക​ളി മ​തി​യാ​ക്കി​യ​പ്പോ​ൾ ടീ​മി​െൻറ  ഒൗ​ദ്യോ​ഗി​ക ക്യാ​പ്​​റ്റ​നാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം തോ​ൽ​വി​യ​റി​ഞ്ഞി​ട്ടി​ല്ല എ​ന്ന​താ​ണ്​ കോ​ഹ്​​ലി​യു​ടെ റെ​ക്കോ​ഡ്​. നാ​ല്​ ടെ​സ്​​റ്റു​ക​ളു​ടെ പ​ര​മ്പ​ര​യി​ൽ ധോ​ണി പ​രി​ക്കു​പ​റ്റി പു​റ​ത്തി​രു​ന്ന​പ്പോ​ൾ ആ​ദ്യ ടെ​സ്​​റ്റി​ൽ താ​ൽ​ക്കാ​ലി​ക​മാ​യി ടീ​മി​െ​ന ന​യി​ക്കാ​ൻ നി​യോ​ഗ​മു​ണ്ടാ​യ​ത്​  കോ​ഹ്​​ലി​ക്കാ​യി​രു​ന്നു. തോ​ൽ​വി​യോ​ടെ​യാ​യി​രു​ന്നു ക്യാ​പ്​​റ്റ​നാ​യി തു​ട​ക്കം. മ​ട​ങ്ങി​യെ​ത്തി​യ​ ധോ​ണി അ​ടു​ത്ത ടെ​സ്​​റ്റി​ൽ ടീ​മി​നെ  ന​യി​ച്ചെ​ങ്കി​ലും തോ​ൽ​വി​യാ​യി​രു​ന്നു ഫ​ലം. സ​മ​നി​ല​യി​ലാ​യ മൂ​ന്നാം ടെ​സ്​​റ്റോ​ടെ ധോ​ണി ടെ​സ്​​റ്റ്​ ടീ​മി​െൻറ പ​ടി​യി​റ​ങ്ങി. നാ​ലാം ടെ​സ്​​റ്റി​ൽ  മു​ഴു​സ​മ​യ ക്യാ​പ്​​റ്റ​നാ​യി ടീ​മി​നെ ന​യി​ച്ചു​തു​ട​ങ്ങി​യ കോ​ഹ്​​ലി ഒ​രേ​യൊ​രു തോ​ൽ​വി മാ​ത്ര​മേ വ​ഴ​ങ്ങി​യി​ട്ടു​ള്ളൂ.ക്യാ​പ്​​റ്റ​നാ​യ 23 ക​ളി​ക​ളി​ൽ 15 ജ​യ​വും ര​ണ്ട്​ തോ​ൽ​വി​ക​ളും ആ​റ്​ സ​മ​നി​ല​യു​മാ​ണ്​ കോ​ഹ്​​ലി​യു​ടെ റെ​ക്കോ​ഡ്​.
 
സ്​​റ്റീ​വ​ൻ സ്​​മി​ത്ത്
 

മ​റു​വ​ശ​ത്ത്​ 20 ടെ​സ്​​റ്റി​ൽ നാ​യ​ക​നാ​യ സ്​​മി​ത്ത്​ 11 ടെ​സ്​​റ്റു​ക​ളി​ൽ ജ​യി​ച്ച​പ്പോ​ൾ അ​ഞ്ച്​ ടെ​സ്​​റ്റി​ൽ തോ​ൽ​വി​യും നാ​ല്​ ടെ​സ്​​റ്റു​ക​ളി​ൽ സ​മ​നി​ല​യും വ​ഴ​ങ്ങി.ര​ണ്ടു​പേ​ർ​ക്കും ഏ​ക​ദേ​ശം ഒ​രേ പ്രാ​യം. കോ​ഹ്​​ലി​ക്ക്​ 28. സ്​​മി​ത്തി​ന്​ 27. ര​ണ്ടു​പേ​രും ക​ളി​ച്ച​ത്​ 92 ഇ​ന്നി​ങ്​​സ്​.54 ടെ​സ്​​റ്റു​ക​ളി​ൽ​നി​ന്ന്​ കോ​ഹ്​​ലി​യു​ടെ സ​മ്പാ​ദ്യം 4451 റ​ൺ​സ്​. ഉ​യ​ർ​ന്ന സ്​​േ​കാ​ർ 235. ശ​രാ​ശ​രി 51.75. 16 സെ​ഞ്ച്വ​റി​ക​ളും 14 അ​ർ​ധ  സെ​ഞ്ച്വ​റി​ക​ളും.  50 ടെ​സ്​​റ്റു​ക​ളി​ലെ 92 ഇ​ന്നി​ങ്​​സു​ക​ളി​ൽ​നി​ന്ന്​ സ്​​മി​ത്ത്​ നേ​ടി​യ​ത്​ 4752 റ​ൺ​സാ​ണ്​. ഉ​യ​ർ​ന്ന സ്​​കോ​ർ 215. ശ​രാ​ശ​രി​യി​ൽ​ കോ​ഹ്​ ലി​യെ​ക്കാ​ൾ ഏ​റെ മു​ന്നി​ൽ. 60.15. സെ​ഞ്ച്വ​റി​യി​ലും അ​ർ​ധ ​െസ​ഞ്ച്വ​റി​യി​ലും കോ​ഹ്​​ലി​യെ​ക്കാ​ൾ മു​ന്നി​ൽ സ്​​മി​ത്ത്​ ത​ന്നെ. 17 സെ​ഞ്ച്വ​റി. 20 അ​ർ​ധ സെ​ഞ്ച്വ​റി.

തു​ട​ർ​ച്ച​യാ​യ മൂ​ന്ന്​ പ​ര​മ്പ​ര​ക​ളി​ൽ ഇ​ര​ട്ട സെ​ഞ്ച്വ​റി നേ​ടി​യ കോ​ഹ്​​ലി നാ​ലാം പ​ര​മ്പ​ര​യി​ലും നേ​ട്ടം ആ​വ​ർ​ത്തി​ക്കു​മോ എ​ന്ന  ആ​കാം​ക്ഷ​യി​ലാ​ണ്​ ക്രി​ക്ക​റ്റ്​ പ്രേ​മി​ക​ൾ. സ്​​പി​ന്നി​ന്​ അ​നു​കൂ​ല​മാ​യ ഇ​ന്ത്യ​ൻ പി​ച്ചി​ലെ ‘ച​തി​ക്കു​ഴി​ക​ൾ’ മ​റി​ക​ട​ക്കാ​ൻ ഏ​റെ ത​യാ​റെ​ടു​പ്പോ​ടെ​യാ​ണ്​ ആ​സ്​​ട്രേ​ലി​യ വ​രു​ന്ന​ത്​. ന്യൂ​സി​ല​ൻ​ഡും ഇം​ഗ്ല​ണ്ടും ഇ​ട​റി​വീ​ണ​പോ​ലെ അ​​ത്ര വേ​ഗം കീ​ഴ​ട​ങ്ങു​ന്ന​വ​ര​ല്ല ക​ങ്കാ​രു​ക്ക​ൾ. അ​തു​കൊ​ണ്ടു​ത​ന്നെ മ​ത്സ​രം തീ  ​പാ​റു​മെ​ന്നു​റ​പ്പാ​ണ്​. 
 
ര​വി​ച​ന്ദ്ര അ​ശ്വി​നും ര​വീ​​ന്ദ്ര ജ​ദേ​ജ​യും
 

ലോ​ക ടെ​സ്​​റ്റ്​ റാ​ങ്കി​ങ്ങി​ൽ ഏ​റ്റ​വും മു​ക​ളി​ൽ നി​ൽ​ക്കു​ന്ന ര​ണ്ട്​ ബൗ​ള​ർ​മാ​​രെ​യാ​ണ്​ ഒാ​സീ​സി​ന്​ ഇ​ന്ത്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ൽ നേ​രി​ടേ​ണ്ട​ത്​. അ​തി​വേ​ഗ​ത്തി​ൽ വി​ക്ക​റ്റു​ക​ൾ പി​ഴു​ത്​ റെ​ക്കോ​ഡി​ലേ​ക്ക്​ കു​തി​ക്കു​ന്ന ഒ​ന്നാം റാ​ങ്കു​കാ​ര​ൻ ര​വി​ച​ന്ദ്ര അ​ശ്വി​നി​ലും ര​ണ്ടാ​മ​ൻ ര​വീ​​ന്ദ്ര ജ​ദേ​ജ​യി​ലു​മാ​ണ്​ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ൾ ത​ളി​ർ​ക്കു​ന്ന​ത്​.
ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി മു​ന്നി​ൽ​നി​ന്ന്​ ന​യി​ക്കു​ന്ന ബാ​റ്റി​ങ്ങി​ൽ ഇ​ന്ത്യ​ക്ക്​ പ​രി​​ഭ്ര​മ​ങ്ങ​ളി​ല്ല. ഒാ​പ​ണ​ർ മു​ത​ൽ വി​ക്ക​റ്റ്​ കീ​പ്പ​ർ ബാ​റ്റ്​​സ്​​മാ​ൻ  വൃ​ദ്ധി​മാ​ൻ സാ​ഹ​യും അ​ശ്വി​നും ജ​ദേ​ജ​യും വ​രെ നീ​ളു​ന്ന ബാ​റ്റി​ങ​ ലൈ​ന​പ്പ്​ ഭ​ദ്ര​മാ​ണ്​. ആ​ദ്യ പ​ന്തു മു​ത​ൽ തി​രി​ഞ്ഞു തു​ട​ങ്ങു​മെ​ന്ന ഉ​റ​പ്പി​ലാ​ണ്​ ത​ങ്ങ​ൾ ക​ട​ന്നു​വ​രു​ന്ന​തെ​ന്ന്​ സ്​​റ്റീ​വ​ൻ സ്​​മി​ത്ത്​ പ​റ​യു​ന്നു. സ്​​പി​ന്ന​ർ ന​ഥാ​ൻ  ലി​യോ​ണി​ലാ​ണ്​ ഒാ​സീ​സ​ും പ്ര​തീ​ക്ഷ വെ​ക്കു​ന്ന​ത്​. പ​ര​മ്പ​ര 3-0ത്തി​നോ 4-0ത്തി​നോ ജ​യി​ക്കാ​നാ​യാ​ൽ​ ലോ​ക റാ​ങ്കി​ങ്ങി​ൽ ഒ​ന്നാ​മ​താ​കാ​ൻ ഒാ​സീ​സി​നാ​വും. അ​തേ​സ​മ​യം, ഇ​ന്ത്യ 3-0ത്തി​നോ 3-1നോ ​പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കു​മെ​ന്ന്​ മു​ൻ ടെ​സ്​​റ്റ്​ താ​രം വീ​രേ​ന്ദ്ര സെ​വാ​ഗ്​ ക​ട്ടാ​യം പ്ര​വ​ചിച്ചിരുന്നു.

 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Australia in India Test Series
News Summary - Australia in India Test Series - 1st Test
Next Story