ബിർമിങ്ഹാം: ലോർഡ്സിൽ അടുത്ത ഞായറാഴ്ച ക്രിക്കറ്റ് ലോകകപ്പിന് പുതിയ അവകാശി കൾ പിറക്കും. രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ ആസ്േട്രലിയയെ എട്ട് വിക്കറ്റി ന് പരാജയപ്പെടുത്തിയ ഇംഗ്ലണ്ട് ന്യൂസിലൻഡിനെതിരായ കലാശക്കളിക്ക് യോഗ്യത നേടി. ഇ ംഗ്ലീഷ് ബൗളിങ് നിരക്കുമുന്നിൽ മുന്നേറ്റനിര കളിമറന്നപ്പോൾ മുന്നിൽനിന്നുനയിച ്ച സ്റ്റീവൻ സ്മിത്തും (85) പരിക്കേറ്റിട്ടും വീരോചിതം പോരാടിയ അലക്സ് കാരിയും (46) ഒാസീസിന് 223 റൺസെന്ന ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു. എന്നാൽ ജേസൺ റോയ് (85), നായകൻ ഒായിൻ മോർഗൻ (45*), ജോ റൂട്ട് (49*), ജോണി ബെയർസ്റ്റോ (34) എന്നിവർ ചേർന്ന് ഇംഗ്ലണ്ടിന് 17.5 ഒാവർ ശേഷിക്കെ അഭിമാന വിജയം സമ്മാനിച്ചു. മൂന്ന് വിക്കറ്റുമായി ഒാസീസിനെ നെട്ടല്ലൊടിച്ച ക്രിസ് വോക്സാണ് മാൻ ഒാഫ് ദ മാച്ച്. ലോകകപ്പിൽ എട്ടാം സെമി കളിച്ച ആസ്ട്രേലിയയുടെ ആദ്യ പരാജയമാണിത്. കന്നി കിരീടം തേടുന്ന ഇംഗ്ലണ്ടിെൻറ നാലാം ഫൈനൽ പ്രവേശനവും.

താരതമ്യേന ചെറിയ ലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഒാപണർമാർ സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ട്വൻറി20 ശൈലിയിൽ കളിച്ച റോയ് ആയിരുന്നു ഡ്രൈവിങ് സീറ്റിൽ. ബെയർസ്റ്റോയും റോയിയും ചേർന്ന് ആദ്യ വിക്കറ്റിൽ 124 റൺസ് ചേർത്തു. ഇൗ ലോകകപ്പിൽ നാലാം തവണയാണ് സഖ്യം 100 റൺസ് കൂട്ടുകെട്ടുണ്ടാക്കുന്നത്. ബെയർസ്റ്റോ മിച്ചൽ സ്റ്റാർക്കിന് റെക്കോഡ് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഇൗ ലോകകപ്പിൽ 27 വിക്കറ്റ് തികച്ച സ്റ്റാർക്ക് ഗ്ലെൻ മഗ്രാത്തിെൻറ (26 വിക്കറ്റ്) ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന റെക്കോഡാണ് തിരുത്തിയത്. പിന്നാലെ അമ്പയറുടെ തെറ്റായ തീരുമാനത്തിൽ റോയ്ക്ക് അർഹിച്ച സെഞ്ച്വറി നഷ്ടമായി. 65 പന്തിൽ ഒമ്പത് ബൗണ്ടറികളും ആറ് സിക്സറുകളുമടക്കമാണ് റോയ് 85 റൺസ് തികച്ചത്. ശേഷം ക്രീസിലെത്തിയ റൂട്ടും മോർഗനും ചേർന്ന് ടീമിനെ അനായാസം വിജയതീരത്തെത്തിച്ചു.

നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നായകൻ ആരോൺ ഫിഞ്ച്, നേരിട്ട ആദ്യപന്തിൽതന്നെ പൂജ്യനായി മടങ്ങി. ജോഫ്ര ആർച്ചറുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. സ്കോർ 10ലെത്തി നിൽക്കേ റൺവേട്ടക്കാരിലെ രണ്ടാമൻ ഡേവിഡ് വാർണറും (9) മടങ്ങി. വോക്സിെൻറ പന്തിൽ ബെയർസ്റ്റോക്ക് ക്യാച്ച്. പിറകെ പീറ്റർ ഹാൻഡ്സ്കോമ്പ് വോക്സിെൻറ പന്തിൽ ബൗൾഡായതോടെ ഒാസീസ് 14-3 എന്ന പരിതാപകരമായ നിലയിലായി. പിന്നാലെയായിരുന്നു ഇന്നിങ്സിന് കരുത്തായ രക്ഷാപ്രവർത്തനം. ഇതിനിടെ ആർച്ചർ എറിഞ്ഞ ബൗൺസറേറ്റ് ക്യാരിക്ക് പരിക്കേറ്റു. ബാൻഡേജ് അണിഞ്ഞാണ് ബാക്കിസമയം കളിച്ചത്. നാലാം വിക്കറ്റിൽ സ്മിത്തും ക്യാരിയും 103 റൺസ് ചേർത്തു. െഗ്ലൻ മക്സ്വെൽ (22), സ്റ്റാർക് (29) എന്നിവരുടെ സഹായത്തോടെ സ്മിത്ത് സ്കോർ 223ലെത്തിക്കുകയായിരുന്നു. ആർച്ചർ രണ്ടും മാർക് വുഡ് ഒരു വിക്കറ്റും വീഴ്ത്തി.