ആസ്ട്രേലിയൻ ക്രിക്കറ്റ്: പുതിയ കരാർ പട്ടികയിൽ ഖ്വാജ, ഷോൺ മാർഷ് പുറത്ത്
text_fieldsമെൽബൺ: ചുരണ്ടൽ വിവാദത്തിൽ കുടുങ്ങി സ്മിത്തും വാർണറും പുറത്തിരുന്ന ഘട്ടത്തിൽ ദേശ ീയ ടീമിെൻറ നെടുന്തൂണായിരുന്ന ഉസ്മാൻ ഖ്വാജ ആസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾക്ക ുള്ള പുതിയ കരാറിൽ പുറത്ത്.
അടുത്തിടെയായി ഫോം കണ്ടെത്താൻ വിഷമിക്കുന്ന താരം പു തിയ വർഷത്തേക്കുള്ള 20 താരങ്ങളുടെ പട്ടികയിലാണ് പുറത്തായത്. കഴിഞ്ഞ ആഷസ് പാതിവഴിയിൽ നിൽക്കെ മോശം പ്രകടനത്തിെൻറ പേരിൽ തൽകാലം മാറ്റിനിർത്തിയ ഖ്വാജ പിന്നീട് ടീമിൽ ഇടം പിടിച്ചിരുന്നില്ല. പീറ്റർ ഹാൻഡ്സ്കോംബ്, മാർകസ് ഹാരിസ്, ഷോൺ മാർഷ്, ഫാസ്റ്റ് ബൗളർ നഥാൻ കോൾട്ടർ നൈൽ, മാർകസ് സ്റ്റോയിനിസ് എന്നിവരും പുതിയ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല.
പകരം, മാർനസ് ലബൂഷെയിൻ, ആഷ്ടൺ ആഗർ, ജോ ബേൺസ്, മിച്ചൽ മാർഷ്, കെയിൻ റിച്ചാർഡ്സൺ, മാത്യു വെയ്ഡ് എന്നിവരെ പരിഗണിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലത്തിനിടെ അസാധാരണ പ്രകടനവുമായി ആസ്ട്രേലിയൻ ക്രിക്കറ്റിൽ പുത്തൻ താരോദയമായി മാറിയ ലബൂഷെയ്ൻ എല്ലാ ഫോർമാറ്റിലും നൽകുന്ന കരുത്താണ് തുണയായത്. ട്വൻറി20യിൽ അസാധാരണ പ്രകടനം തുടരുന്ന ആഗറും ട്വൻറി20ക്കു പുറമെ ഏകദിനത്തിലും മികവു കാണിക്കുന്ന കെയിൻ റിച്ചാർഡ്സണും പുതിയ പ്രതീക്ഷകളാണ്.
