ആ​ദ്യ സ​ന്നാ​ഹ മ​ത്സ​രം: ആ​സ്​​ട്രേ​ലി​യ വി​ൻ​ഡീ​സി​നെ ഏ​ഴു വി​ക്ക​റ്റി​ന്​ തോ​ൽ​പി​ച്ചു 

23:28 PM
23/05/2019
ausis

സ​താം​പ്​​ട​ൺ: ആ​ദ്യ സ​ന്നാ​ഹം ജ​യി​ച്ച്​ ലോ​ക​ക​പ്പ്​ പോ​രാ​ട്ട​ത്തി​നു​ള്ള ഒ​രു​ക്കം ത​കൃ​തി​യാ​ക്കി ഒാ​സീ​സ്​ പ​ട. വി​ൻ​ഡീ​സി​നെ ഏ​ഴു​വി​ക്ക​റ്റി​ന്​ അ​നാ​യാ​സം തോ​ൽ​പി​ച്ചാ​ണ്​ ആ​സ്​​ട്രേ​ലി​യ​യു​ടെ പ​ട​യൊ​രു​ക്കം. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത വി​ൻ​ഡീ​സി​നെ 229 റ​ൺ​സി​ന്​ പു​റ​ത്താ​ക്കി​യ ആ​സ്​​േ​​ട്ര​ലി​യ, 38.2 ഒാ​വ​റി​ൽ ല​ക്ഷ്യം ക​ണ്ടു. സ്​​കോ​ർ: വി​ൻ​ഡീ​സ്​ 229/10(46.2 ഒാ​വ​ർ), ആ​സ്​​ട്രേ​ലി​യ 231/3(38.3) ഒാ​വ​ർ.

ടോ​സ്​ നേ​ടി​യ ഒാ​സീ​സ്​ എ​തി​രാ​ളി​ക​ളെ ബാ​റ്റി​ങ്ങി​ന്​ അ​യ​ക്കു​ക​യാ​യി​രു​ന്നു. എ​വി​ൻ ലൂ​യി​സി​​​​െൻറ​യും (56 പ​ന്തി​ൽ 50), കാ​ർ​ലോ​സ്​ ബ്രാ​ത്​​വൈ​റ്റി​​​െൻറ​യും (64 പ​ന്തി​ൽ 60) അ​ർ​ധ​സെ​ഞ്ച്വ​റി​യി​ലാ​ണ്​ വി​ൻ​ഡീ​സ്​ മാ​ന്യ​മാ​യ സ്​​കോ​റി​ലേ​ക്കെ​ത്തി​യ​ത്.

ഷെ​യ്​ ഹോ​പ്​ (21) ബ്രാ​വോ (5), ഹെ​റ്റ്​​മെ​യ​ർ (11), നി​കോ​ള​സ്​ പ്യൂ​രാ​ൻ (5) എ​ന്നി​വ​രെ​ല്ലാം പെ​െ​ട്ട​ന്ന്​ മ​ട​ങ്ങി​യ​പ്പോ​ൾ, ഒ​രു ഘ​ട്ട​ത്തി​ൽ ആ​റു​വി​ക്ക​റ്റി​ൽ 106 എ​ന്ന നി​ല​യി​ൽ വി​ൻ​ഡീ​സ്​ ത​ക​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ, വാ​ല​റ്റ​ത്ത്​ ബ്രാ​ത്ത്​​വൈ​റ്റും (60), സു​നി​ൽ ആ​ബ്രി​സും (37) ചേ​ർ​ന്ന്​ ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ്​ ടീം ​സ്​​കോ​ർ 200 ക​ട​ന്ന​ത്.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ആ​സ്​​ട്രേ​ലി​യ​ക്ക്​ ഇ​ത്​ ല​ക്ഷ്യ​മേ​യാ​യി​രു​ന്നി​ല്ല. മൂ​ന്ന്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ അ​നാ​യാ​സം ടീം ​ജ​യി​ച്ചു. ക്യാ​പ്​​റ്റ​ൻ ആ​രോ​ൺ ഫി​ഞ്ചാ​യി​രു​ന്നു (42) വി​ജ​യ​ത്തി​ലേ​ക്ക്​ അ​ടി​ത്ത​റ പാ​കി​യ​ത്. പി​ന്നാ​ലെ സ്​​റ്റീ​വ്​ സ്​​മി​ത്തും (76) ഷോ​ൺ മാ​ർ​ഷും (55*) അ​ർ​ധ​സെ​ഞ്ച്വ​റി​യു​മാ​യി തി​ള​ങ്ങി​യ​തോ​ടെ ഒാ​സീ​സ്​  ജ​യി​ച്ചു.

ഡേ​വി​വ്​ വാ​ർ​ണ​ർ 12 റ​ൺ​സു​മാ​യി പു​റ​ത്താ​യി. ഒാ​പ​ണ​ർ ഉ​സ്​​മാ​ൻ ഖാ​ജ പ​രി​ക്കേ​റ്റ്​ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. മാ​ക്​​സ്​​വെ​ൽ (18) ഷോ​ൺ മാ​ർ​ഷി​നോ​ടൊ​പ്പം പു​റ​ത്താ​കാ​തെ നി​ന്നു.
ഒാ​സീ​സി​നാ​യി ഗ്ല​ൻ മാ​ക്​​സ്​​വെ​ൽ, മി​ച്ച​ൽ സ്​​റ്റാ​ർ​ക്ക്, പാ​റ്റ്​ ക​മ്മി​ൻ​സ്, ന​ഥാ​ൻ കോ​ൾ​ട്ട​ർ നീ​ൽ എ​ന്നി​വ​ർ ര​ണ്ടു വീ​തം വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. ലോ​ക​ക​പ്പി​നു മു​മ്പ്​ ര​ണ്ടു സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ൾ കൂ​ടി​യു​ണ്ട്​ ആ​സ്​​ട്രേ​ലി​യ​ക്ക്. 

Loading...
COMMENTS