Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലാ​ഭ​മി​ല്ല;...

ലാ​ഭ​മി​ല്ല; ബം​ഗ്ലാ​ദേശ്​ ​പ​ര​മ്പ​ര ആ​സ്​​ട്രേ​ലി​യ ഉ​പേ​ക്ഷി​ച്ചു

text_fields
bookmark_border
ലാ​ഭ​മി​ല്ല; ബം​ഗ്ലാ​ദേശ്​ ​പ​ര​മ്പ​ര ആ​സ്​​ട്രേ​ലി​യ ഉ​പേ​ക്ഷി​ച്ചു
cancel

സി​ഡ്​​നി: സാ​മ്പ​ത്തി​ക​മാ​യി വി​ജ​യി​ക്കി​ല്ലെ​ന്ന്​ വി​ല​യി​രു​ത്തി ഇൗ ​വ​ർ​ഷം ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ക​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച പ​ര​മ്പ​ര ​ആ​സ്​​ട്രേ​ലി​യ ഉ​പേ​ക്ഷി​ച്ചു. ഐ.​സി.​സി ഫ്യൂ​ച്ച​ര്‍ ടൂ​ര്‍സ് പ്രോ​ഗ്രാം പ്ര​കാ​രം ആ​ഗ​സ്​​റ്റ്​-​സെ​പ്​​റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലാ​യി ര​ണ്ട് ടെ​സ്​​റ്റു​ക​ളും മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളു​മാ​യി​രു​ന്നു പ​ര്യ​ട​ന​ത്തി​ൽ ക​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

ടെ​സ്​​റ്റ്​ പ​ര​മ്പ​ര ന​ട​ക്കു​ന്ന സ​മ​യ​ത്ത്​ ത​ന്നെ ആ​സ്​​ട്രേ​ലി​യ​യി​ൽ ഫു​ട്​​ബാ​ൾ സീ​സ​ൺ തു​ട​ങ്ങു​ന്ന​തി​നാ​ൽ ടി.​വി സം​പ്രേ​ഷ​ണ​ത്തി​ന് ചാ​ന​ലു​ക​ളെ ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​വു​ന്ന​തി​നാ​ലാ​ണ്​ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ന്ന്​ ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ സി.​ഇ.​ഒ ജെ​യിം​സ്​ സ​ത​ർ​ലാ​ൻ​ഡ്​​ വ്യ​ക്​​ത​മാ​ക്കി.

2003ലാ​ണ് ആ​സ്ട്രേ​ലി​യ​യി​ല്‍ ബം​ഗ്ലാ​ദേ​ശ് അ​വ​സാ​ന​മാ​യി ടെ​സ്​​റ്റ്​ ക​ളി​ച്ച​ത്. എ​ന്നാ​ൽ, 2008ൽ ​അ​വ​ർ മൂ​ന്ന്​ ഏ​ക​ദി​ന​ങ്ങ​ൾ ക​ളി​ച്ചി​രു​ന്നു. ഏ​ക​ദി​ന പ​ര​മ്പ​ര മാ​ത്രം ക​ളി​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ബം​ഗ്ലാ​ദേ​ശ് ബോ​ര്‍ഡ് ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ക്രി​ക്ക​റ്റ്​ ആ​സ്​​ട്രേ​ലി​യ​യി​ൽ​നി​ന്നും ഇ​തു​വ​രെ മ​റു​പ​ടി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. 

Show Full Article
TAGS:australia bangladesh Cricket match sports news malayalam news 
News Summary - Australia Bangladesh match-sports news
Next Story