Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകൊൽക്കത്തക്ക് കനത്ത​...

കൊൽക്കത്തക്ക് കനത്ത​ തിരിച്ചടി; മിച്ചൽ സ്​റ്റാർക്​ ഐ.പി.എല്ലിനില്ല

text_fields
bookmark_border
michal-starc
cancel

കൊൽക്കത്ത:​ ​െഎ.പി.എൽ പുതിയ സീസൺ  ഏപ്രിൽ ഏഴിന് തുടങ്ങാനിരിക്കെ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിന്​ തിരിച്ചടി. ബൗളിങ്ങിലെ നൈറ്റ്​ റൈഡേഴ്​സി​​​​​​െൻറ കുന്തമുനയായ ആസ്​ട്രേലിയൻ പേസർ മിച്ചൽ സ്​റ്റാർക്​ ടൂർണമ​​​​​െൻറിൽ കളിക്കില്ലെന്ന വാർത്തയാണ്​ ടീമി​​​​​​െൻറ നെഞ്ചിടിപ്പേറ്റുന്നത്​. പരിക്ക്​മൂലം സ്​റ്റാർക്​ ​െഎ.പി.എല്ലിനുണ്ടാവില്ലെന്ന്​ ക്രിക്കറ്റ്​ ആസ്​ട്രേലിയ അറിയിച്ചു. 

 ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടെസ്​റ്റിൽ നിന്നും സ്​റ്റാർക്കിനെ മാറ്റിയിട്ടുണ്ട്​. ചാഡ്​ സായേഴ്​സിനെയാണ്​ പകരം ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. വലുതുകാലിലെ എല്ലിനേറ്റ പരിക്കാണ്​ സ്​റ്റാർക്കിന്​ വിനയായത്​. ടെസ്​റ്റ്​ സീരിസിന്​ ശേഷം ആസ്​ട്രേലിയയിലെത്തുന്ന സ്​റ്റാർക്​ കൂടുതൽ പരിശോധനകൾക്ക്​ വിധേയമാവുമെന്നാണ്​ റിപ്പോർട്ട്​.

ജനുവരിയിൽ നടന്ന ലേലത്തിൽ 9.4 കോടിക്കാണ്​ കൊൽക്കത്ത സ്​റ്റാർക്കിനെ സ്വന്തമാക്കിയത്​. തുടർച്ചയായ മൂന്നാം തവണയാണ്​ സ്​റ്റാർകിന്​ ​െഎ.പി.എൽ മൽസരങ്ങൾ നഷ്​ടമാവുന്നത്​. കഴിഞ്ഞ വർഷം അന്താരാഷ്​ട്ര ടൂർണമ​​​​​െൻറിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതി​​​​​​െൻറ ഭാഗമായി ​െഎ.പി.എല്ലിൽ നിന്ന്​ സ്​റ്റാർക്​ പിൻമാറിയിരുന്നു. 2016ൽ കാൽപാദത്തിനേറ്റ പരിക്ക്​ മൂലം സ്​റ്റാർക്കിന്​ ടൂർണമ​​​​​െൻറ്​ നഷ്​ടമായിരുന്നു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports newsIPL 2018MICHAL STARCKKR
News Summary - Aussie Pacer Mitchell Starc to Miss Tournament Due to Injury-Sports news
Next Story