മ​ക​ൾ​ക്ക്​ യാ​ത്രാ​മൊ​ഴി​യേ​കി ആ​സി​ഫ്​ എ​ത്തി

02:21 AM
26/05/2019
ല​ണ്ട​ൻ: അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ മ​ക​ൾ​ക്ക്​ യാ​ത്രാ​മൊ​ഴി​യേ​കി, പാ​കി​സ്​​താ​ൻ താ​രം ആ​സി​ഫ്​ അ​ലി ടീ​മി​നൊ​പ്പം ചേ​ർ​ന്നു. ലോ​ക​ക​പ്പി​നാ​യി ഇം​ഗ്ല​ണ്ടി​ലെ​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ആ​സി​ഫി​നെ തേ​ടി മ​ക​ളു​ടെ മ​ര​ണ​വാ​ർ​ത്ത​യെ​ത്തി​യ​ത്. 

അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്ന്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​ന്ന​ര വ​യ​സ്സു​കാ​രി ദു​ആ ഫാ​ത്തി​മ ഞാ​യ​റാ​ഴ്​​ച​യാ​ണ്​ മ​ര​ണ​മ​ട​ഞ്ഞ​ത്. മ​ര​ണ​വാ​ർ​ത്ത​ക്കു പി​ന്നാ​ലെ ആ​സി​ഫ്​ പ​ഞ്ചാ​ബ്​ പ്ര​വി​ശ്യ​യി​ലെ ഫൈ​സ​ലാ​ബാ​ദി​​ലെ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. ഖ​ബ​റ​ട​ക്ക ച​ട​ങ്ങു​ക​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ ഇം​ഗ്ല​ണ്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

ലോ​ക​ക​പ്പ്​ ടീ​മി​ൽ ഉ​ൾ​പ്പെ​ടാ​തി​രു​ന്ന ആ​സി​ഫ്, ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യാ​ണ്​ ലോ​ക​ക​പ്പ്​ ടീ​മി​ൽ ഇ​ടം നേ​ടി​യ​ത്. 
Loading...
COMMENTS