ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ പാകിസ്താനെതിരെ ഹോേങ്കാങ് 116 റൺസിന് പുറത്തായി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹോേങ്കാങ് നിരയിൽ െഎസാസ് ഖാൻ (27), കിൻചി ഷാ (26), ക്യാപ്റ്റൻ അൻഷുമൻ റാത്ത് (19), നിസാകത് ഖാൻ (13) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്.
പാകിസ്താനുവേണ്ടി ഉസ്മാൻ ഖാൻ മൂന്നും ഹസൻ അലിയും ശദാബ് ഖാനും രണ്ടു വിക്കറ്റ് വീതവും ഫഹീം അഷ്റഫ് ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഏഴ് ഒാവർ കഴിഞ്ഞപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 35 റൺസെടുത്തിട്ടുണ്ട്. ഫഖർ സമാനും (23) ഇമാമുൽ ഹഖും (10) ആണ് ക്രീസിൽ.