ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഹോങ്കോങ്ങിനെതിരെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായി.
22 പന്തിൽ 23 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ഇഹ്സാൻ ഖാൻെറ പന്തിൽ നിസാഖത് ഖാന് ക്യാച്ച് നൽകിയാണ് പുറത്തായത്.
ശിഖർ ധവാൻ(47), അമ്പാട്ടി റായിഡു (20) എന്നിവരാണ് ക്രീസിൽ. 18 ഓവറുകൾ പൂർത്തിയാകുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 90 റൺസെന്ന നിലയിലാണ്. ടോസ് നേടിയ ഹോങ്കോങ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി യുവതാരം ഖലീൽ അഹമ്മദ് ഇന്ന് ആദ്യമൽസരം കളിക്കും.
ഏറെ നാളുകൾക്കുശേഷം ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം നാളെയാണ്. ഹോേങ്കാങ്ങിനെതിരായ മത്സരം ഇന്ത്യക്ക് കടുപ്പമേറില്ലെന്നു വേണം കരുതാൻ. ഹോേങ്കാങ്ങാവെട്ട, ആദ്യ കളിയിൽ പാകിസ്താനോട് തകർന്നാണ് വരുന്നത്.
അടുത്തടുത്ത ദിവസങ്ങളിൽ രണ്ടു മത്സരങ്ങൾ കളിക്കാനുള്ള ഇന്ത്യക്ക് ടീം കോംബിനേഷൻ ഉറപ്പുവരുത്തുകയെന്നതാണ് പ്രധാന വെല്ലുവിളി. 2008ലെ ഏഷ്യകപ്പിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ 256 റൺസിെൻറ വമ്പൻ ജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു.