ഇന്ത്യയെ ജയിക്കാൻ ഇതൊന്നും മതിയാകില്ലെന്ന് പാക് നായകൻ
text_fieldsദുബൈ: ഹോേങ്കാങ്ങിനെ ആദ്യ മത്സരത്തിൽ എട്ടു വിക്കറ്റിന് തകർത്ത് ഏഷ്യ കപ്പിന് മികച്ച തുടക്കമിെട്ടങ്കിലും ചിരവൈരികളായ ഇന്ത്യയെ പരാജയപ്പെടുത്താൻ തെൻറ ടീം ഇനിയും പ്രകടനം മെച്ചപ്പെടുത്തണമെന്ന ആഹ്വാനവുമായി പാകിസ്താൻ നായകൻ സർഫറാസ് അഹ്മദ്.
ന്യൂബാളിൽ കുറച്ചുകൂടി നന്നായി പന്തെറിഞ്ഞ് നേരേത്ത വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിക്കണം. സ്വിങ് ചെയ്യാത്ത പിച്ച് തങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. മാത്രമല്ല, ഹോങ്കോങ്ങിനെതിരെ 10 വിക്കറ്റിനെങ്കിലും ജയിക്കാമായിരുന്നു.
ഇന്ത്യക്കെതിരെ കളി ജയിക്കണമെങ്കില്‍ തങ്ങള്‍ ഏറ്റവും മികച്ച കളി പുറത്തെടുക്കേണ്ടിവരുമെന്നും ആദ്യ മത്സരത്തിലെ പോരായ്മകൾ നികത്താനായി പരിശീലിക്കുമെന്നും പാക് നായകൻ കൂട്ടിച്ചേർത്തു. ഹോേങ്കാങ്ങിനെ 116 റൺസിന് പുറത്താക്കിയ പാക് നിര രണ്ടു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ലക്ഷ്യംകണ്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
