Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഫ്ഗാനോട് 91 റൺസ് തോൽവി; ശ്രീലങ്ക ഏഷ്യ കപ്പിൽ നിന്നും പുറത്ത്
text_fieldsbookmark_border
അബൂദബി: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിൽ ശ്രീലങ്കക്കെതിരെ അഫ്ഗാനിസ്താന് അട്ടിമറി ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ക്രിക്കറ്റിലെ പുതുക്കക്കാർ 91 റൺസിനാണ് ജയിച്ചത്. 250 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്കാരെ, അഫ്ഗാനിസ്ഥാൻ 158 റൺസിന് പുറത്താക്കുകയായിരുന്നു. സ്കോർ: അഫ്ഗാനിസ്ഥാൻ-249(50 ഒാവർ), ശ്രീലങ്ക-158(41.2). തോൽവിയോടെ ലങ്ക ടൂർണമെൻറിൽ നിന്നും പുറത്തായി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്താനായി വൺഡൗൺ ബാറ്റ്സ്മാൻ റഹ്മത് ഷാ 72 റൺസെടുത്ത് ടോപ്സ്കോററായപ്പോൾ ഒാപണർമാരായ ഇഹ്സാനുല്ല 45ഉം മുഹമ്മദ് ഷഹ്സാദ് 34ഉം റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കൻ ബാറ്റ്സ്മാൻമാർക്ക് റാഷിദ് ഖാൻ, മുജബ് റഹ്മാൻ, മുഹമ്മദ് നബി, ഗുൽബദിൻ നായിബ്( രണ്ടു വീതം വിക്കറ്റ്) എന്നിവരുടെ ബൗളിങ്ങിനു മുമ്പിൽ പിടിച്ചു നിൽക്കാനായില്ല. ഉപുൽ തരങ്ക(36)യാണ് ലങ്കയുടെ ടോപ്സ്കോറർ.
അവസാന ഒാവറിലെ മൂന്നു വിക്കറ്റടക്കം അഞ്ചു വിക്കറ്റ് പിഴുത തിസാര പെരേരയാണ് ലങ്കൻ ബൗളർമാരിൽ തിളങ്ങിയത്. അഖില ധനഞ്ജയ രണ്ടും ലസിത് മലിംഗ, ദുഷ്മന്ത ചമീര, ഷെഹാൻ ജയസൂര്യ എന്നിവർ ഒാരോ വിക്കറ്റ് വീതവും വീഴ്ത്തി.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story