ധോണി ആരാധകർ അശ്വിനെ വെറുക്കുന്നതിന് പിന്നിൽ

12:04 PM
25/12/2016

മുംബൈ: 2016 ടെസ്റ്റ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, 2016 ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരങ്ങള്‍ നേടിയ അശ്വിനെതിരെ വിമര്‍ശനവുമായി ധോണി ആരാധകർ. തനിക്ക് ലഭിച്ച അംഗീകാരത്തിന്  നന്ദി പറഞ്ഞ കൂട്ടത്തില്‍ ഏകദിന നായകന്‍ മഹേന്ദ്രസിംഗ് ധോണിയെ വിട്ടുപോയതാണ് ആരാധകരെ ദേഷ്യപ്പെടുത്തിയത്. തന്റെ നേട്ടത്തിൽ നന്ദി പറയവെ ടീം ഇന്ത്യക്കും മാനേജ്‌മെൻറിനും പുറമേ കോച്ച് അനില്‍ കുംബ്ലെ, ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലി എന്നിവർക്ക് പേരെടുത്ത് അശ്വിൻ നന്ദി അറിയിച്ചു. ഏകദിന നായകന്‍ മഹേന്ദ്രസിംഗ് ധോണിയെ എവിടെയും പരാമര്‍ശിച്ചില്ല.

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സിൽ തുടങ്ങിയ ധോണി-അശ്വിന്‍ ബന്ധം പിന്നീട് ഇന്ത്യന്‍ ജഴ്‌സിയിലും തുടർന്നിരുന്നു. ക്രിക്കറ്റ് ലോകത്തെ പ്രശസ്തമായ കൂട്ട്കെട്ടായിരുന്നു ഇത്. ധോണിയുടെ വിശ്വസ്തനായി ആയിരുന്നു അശ്വിന്‍ അറിയപ്പെട്ടിരുന്നത്. എന്നിട്ടും വിജയത്തിന്റെ ക്രെഡിറ്റില്‍ ധോണിക്ക് സ്ഥാനം കൊടുത്തില്ല എന്നതാണ് ആരാധകരെ  ചൊടിപ്പിച്ചത്.


 

COMMENTS