ആ​ഷ​സ്​: ഇം​ഗ്ല​ണ്ടി​ന്​ മേ​ൽ​ക്കൈ 

  • ഇം​ഗ്ല​ണ്ട്​ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ ര​ണ്ടി​ന്​ 193

23:02 PM
14/09/2019
Ashes-test-240819.jpg

ല​ണ്ട​ൻ: ഒാ​വ​ലി​ൽ ന​ട​ക്കു​ന്ന ആ​ഷ​സ്​ പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന ടെ​സ്​​റ്റി​ൽ ഇം​ഗ്ല​ണ്ട്​ മി​ക​ച്ച ലീ​ഡി​ലേ​ക്ക്​ കു​തി​ക്കു​ന്നു. മൂ​ന്നാം ദി​നം ചാ​യ​ക്ക്​ പി​രി​യു​േ​മ്പാ​ൾ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ ര​ണ്ടി​ന്​ 193 എ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്​ ആ​തി​ഥേ​യ​ർ.

അ​ർ​ധ​സെ​ഞ്ച്വ​റി​ക​ളു​മാ​യി ഒാ​പ​ണ​ർ ജോ ​ഡെ​ൻ​ലി​യും (82) ബെ​ൻ സ്​​റ്റോ​ക്​​സു​മാ​ണ് (57)​ ക്രീ​സി​ൽ. എ​ട്ടു​വി​ക്ക​റ്റ്​ ശേ​ഷി​ക്കേ 262 റ​ൺ​സി​ന്​ മു​ന്നി​ലാ​ണ്​ ഇം​ഗ്ല​ണ്ട്.

വി​ക്ക​റ്റ്​ ന​ഷ്​​ട​മി​ല്ലാ​തെ ഒ​മ്പ​ത്​ റ​ൺ​സെ​ന്ന നി​ല​യി​ൽ ഇ​ന്നി​ങ്​​സ്​ പു​ന​രാ​രം​ഭി​ച്ച ഇം​ഗ്ല​ണ്ടി​ന്​ സ്​​കോ​ർ 54ൽ ​എ​ത്തി​നി​ൽ​ക്കേ റോ​റി ബേ​ൺ​സി​നെ (20) ന​ഷ്​​ട​മാ​യി. ന​ഥാ​ൻ ലി​യോ​ണി​നാ​യി​രു​ന്നു വി​ക്ക​റ്റ്. 21 റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ ജോ ​റൂ​ട്ടി​നെ (21) സ്​​മി​ത്തി​​െൻറ കൈ​ക​ളി​ലെ​ത്തി​ച്ച്​ ലി​യോ​ൺ ഇം​ഗ്ല​ണ്ടി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി. ശേ​ഷം ഒ​ത്തു​ചേ​ർ​ന്ന ഡെ​ൻ​ലി​യും സ്​​റ്റോ​ക്​​സും ചേ​ർ​ന്നു​ള്ള കൂ​ട്ടു​കെ​ട്ട്​ 100 റ​ൺ​സ്​ പി​ന്നി​ട്ടു. ഡെ​ൻ​ലി​യു​ടെ പ​ര​മ്പ​ര​യി​ലെ മൂ​ന്നാം അ​ർ​ധ​ശ​ത​ക​മാ​ണി​ത്.  

Loading...
COMMENTS