മാഞ്ചസ്റ്റർ: ആസ്ട്രേലിയക്കെതിരായ നാലാം ആഷസ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് പൊരുതുന്നു. ആസ്ട്രേലി യയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 497 പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് അഞ്ചിന് 200 റൺസിലെത്തി നിൽക്കേ വെളിച്ചക്കുറ വ് മൂലം മൂന്നാം ദിവസത്തെ മത്സരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു.
അഞ്ചുവിക്കറ്റ് കൈയിലിരിക്കേ 297 റൺസിന് പിന്നിലാണ് ഇംഗ്ലണ്ടിപ്പോൾ.നേരത്തെ മഴമൂലം ലഞ്ചിന് ശേഷം മാത്രമാണ് കളി തുടങ്ങാനായത്. ബെൻ സ്റ്റോക്സും (7) ജേണി ബെയർസ്റ്റോയുമാണ് (2) ക്രീസിൽ. ഒാൾഡ്്ട്രാഫോഡിൽ ഇംഗ്ലണ്ടിനെ അർധ സെഞ്ച്വറി നേടിയ റോറി ബേൺസും (81) നായകൻ ജോ റൂട്ടുമാണ് (71) മുന്നോട്ടു നയിച്ചത്.
നൈറ്റ്വാച്ച്മാൻ ക്രൈയ്ഗ് ഒാവർടൺ (5), ജേസൺ റോയ് (22) എന്നിവർ എളുപ്പം മടങ്ങി.
നേരത്തേ സ്റ്റീവൻ സ്മിത്ത് (211), മാർനസ് ലബുഷെയ്ൻ (67), ടിം പെയ്ൻ (58), മിച്ചൽ സ്റ്റാർക്ക് (54 നോട്ടൗട്ട്) എന്നിവരുടെ മികവിൽ എട്ടിന് 497 റൺസ് നേടിയ ശേഷം ആസ്ട്രേലിയ ഡിക്ലയർ ചെയ്തു.