ലണ്ടൻ: സ്റ്റീവ് സ്മിത്തിനെ ലക്ഷ്യമിട്ട ഇംഗ്ലീഷ് ബൗളിങ് സൃഷ്ടിച്ച നാടകങ്ങൾക്കു ം ഉദ്വേഗങ്ങൾക്കുമൊടുവിൽ ആഷസ് രണ്ടാം ടെസ്റ്റ് ൈക്ലമാക്സിലേക്ക്. ബെൻ സ്റ്റോക് സിെൻറ സെഞ്ച്വറി കണ്ട ഇംഗ്ലണ്ടിെൻറ രണ്ടാം ഇന്നിങ്സ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 258ൽ നിൽക്കെ ഡിക്ലയർ ചെയ്തതോടെയാണ് കളി വിധി നിർണായകമായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കൾ അടുത്തടുത്ത ഒാവറുകളിൽ വിക്കറ്റ് കളഞ്ഞുകുളിച്ച് ആതിഥേയർക്ക് തുടക്കത്തിലേ മേൽക്കൈ നൽകി. അനായാസ ഷോട്ടിനു മുതിർന്ന ഡേവിഡ് വാർണറെ ജൊഫ്ര ആർച്ചർ, റോറി ബേൺസിെൻറ കൈകളിലെത്തിക്കുകയായിരുന്നു. പരിക്കുമായി പുറത്തിരിക്കുന്ന സ്റ്റീവ് സ്മിത്തിെൻറ അഭാവത്തിൽ സമ്മർദം ചുമലിലേറ്റിയ വാർണറുടെ നഷ്ടത്തിെൻറ ആഘാതം അവസാനിക്കുംമുമ്പ് സ്റ്റാർ ബാറ്റ്സ്മാൻ ഉസ്മാൻ ഖവാജയും മടങ്ങി. വീണ്ടും വിക്കറ്റ് ആർച്ചർക്ക്. ഇത്തവണ പക്ഷേ, ക്യാച്ച് എടുത്തത് ബെയർസ്റ്റോ.
നേരേത്ത തുടക്കംപിഴച്ച ഇംഗ്ലണ്ടിനെ മധ്യനിരയിൽ ബെൻ സ്റ്റോക്സും (115 നോട്ടൗട്ട്) ജോസ് ബട്ലറും (31) ബെയർസ്റ്റോയും (30) ആയിരുന്നു രക്ഷിച്ചത്. ജോ റൂട്ട് സംപൂജ്യനായും ജേസൺ റോയി രണ്ടു റൺസുമായും മടങ്ങിയതോടെ പതനം മുന്നിൽ കണ്ട ടീം ഇവരുടെ കരുത്തിൽ ഒാസീസ് ബൗളിങ്ങിനെ മനോഹരമായി ചെറുത്തുനിന്നു. അവസാന ദിനം 48 ഒാവർ ബാക്കിനിൽക്കെയായിരുന്നു ഇംഗ്ലണ്ട് ഇന്നിങ്സ് ഡിക്ലയർ ചെയ്തത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2019 7:02 PM GMT Updated On
date_range 2019-08-19T00:32:42+05:30ആഷസ്: ലോഡ്സിൽ സമനില
text_fieldsNext Story