Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightരണ്ടാം ഇന്നിങ്​സിൽ...

രണ്ടാം ഇന്നിങ്​സിൽ ഒാസീസ്​ തകർന്നു; ആൻഡേഴ്​സന്​ അഞ്ചുവിക്കറ്റ്​, ​വിജയപ്രതീക്ഷയിൽ ഇംഗ്ലണ്ട്​

text_fields
bookmark_border
രണ്ടാം ഇന്നിങ്​സിൽ ഒാസീസ്​ തകർന്നു; ആൻഡേഴ്​സന്​ അഞ്ചുവിക്കറ്റ്​, ​വിജയപ്രതീക്ഷയിൽ ഇംഗ്ലണ്ട്​
cancel
അഡ്​ലെയ്​ഡ്​: ​പ്രവചനങ്ങളും കണക്കുകൂട്ടലുകളും തെറ്റിച്ച്​ ആഷസ്​ പരമ്പരയിലെ ആദ്യ ഡേനൈറ്റ്​ ടെസ്​റ്റ്​ ആവേശകരമായ അന്ത്യത്തിലേക്ക്​. ഒന്നാം ഇന്നിങ്​സിൽ മികച്ച ടോട്ടൽ പടുത്തുയർത്തിയതി​​​െൻറ ആവേശത്തിൽ ഡിക്ലയർ പ്രഖ്യാപിച്ച ഒാസീസ്​ രണ്ടാം ഇന്നിങ്​സിൽ തകർന്നടിഞ്ഞപ്പോൾ കളി ആൻറിക്ലൈമാക്​സിലേക്ക്​​. അഞ്ചാം ദിനമായ ബുധനാഴ്​ച ഇംഗ്ലണ്ട്​ ക്രീസിലെത്തു​േമ്പാൾ വിജയം ആറ്​ വിക്കറ്റ്​ ബാക്കിനിൽക്കെ 178 റൺസ്​ അകലെ. സ്​കോർ: ആസ്​ട്രേലിയ: 442/8ഡിക്ല, 138. ഇംഗ്ലണ്ട്​ 227, 176/4.

ഒന്നാം ഇന്നിങ്​സിൽ 215 റൺസ്​ ലീഡ്​ നേടിയ ആസ്​ട്രേലിയ രണ്ടാം ഇന്നിങ്​സിൽ വെറും 138 റൺസിന്​ ഒാൾഒൗട്ടായതോടെയാണ്​ കളിയുടെ ഗതി മാറിയത്​. അഞ്ചു വിക്കറ്റ്​ നേട്ടവുമായി കളം വാണ ജെയിംസ്​ ആൻഡേഴ്​സ​നും നാലു വിക്കറ്റ്​ ​്വീഴ്​ത്തിയ ക്രിസ്​ വോക്​സും നിറഞ്ഞാടിയപ്പോൾ ഒാസീസി​​​െൻറ മുൻനിരയും മധ്യനിരയും ആയുധംവെച്ച്​ കീഴടങ്ങി. ഒന്നാം ഇന്നിങ്​സിൽ സെഞ്ച്വറി നേടിയ ഷോൺ മാർഷിനെ വോക്​സ്​ 19ന്​ മടക്കി അയച്ചു. ഉസ്​മാൻ ഖാജ (20), മിച്ചൽ സ്​റ്റാർക്​സ്​ (20)എന്നിവരാണ്​ ആതിഥേയ നിരയിലെ ടോപ്​ സ്​കോറർ. നായകൻ സ്​റ്റീവൻ സ്​മിത്ത്​ (6) ഒറ്റയക്കത്തിൽ മടങ്ങി. 
 

353റൺസ്​ ലക്ഷ്യവുമായി രണ്ടാം ഇന്നിങ്​സ്​ ആരംഭിച്ച ഇംഗ്ലണ്ട്​ നാലിന്​ 176 റൺസ്​ റൺസ്​ എന്ന നിലയിലാണ്​ നാലാം ദിനം പിരിഞ്ഞത്​. നായകൻ ജോ റൂട്ടും (67), ക്രിസ്​ വോക്​സുമാണ്​(5) ക്രീസിൽ. അലസ്​റ്റർ കുക്ക്​ (16), മാർക്​ സ്​റ്റോൺമാൻ (36), ജെയിംസ്​ വിൻസെ (15), ഡേവിഡ്​ മലൻ (29) എന്നിവരുടെ വിക്കറ്റുകളാണ്​ നഷ്​ടമായത്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:englandjoe rootmalayalam newssports newsCricket Newsashes
News Summary - Ashes: Joe Root gives England hope of winning second Test -Sports news
Next Story