Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറിക്കിപോണ്ടിങ്ങി​നും...

റിക്കിപോണ്ടിങ്ങി​നും മൈക്കൽ ക്ലാർക്കി​നും സാധിക്കാത്ത നേട്ടവുമായി ടിം പെയ്​ൻ

text_fields
bookmark_border
റിക്കിപോണ്ടിങ്ങി​നും മൈക്കൽ ക്ലാർക്കി​നും സാധിക്കാത്ത നേട്ടവുമായി ടിം പെയ്​ൻ
cancel

മാഞ്ചസ്​റ്റർ: ആസ്​ട്രേലിയക്ക്​ വെറുമൊരു പോരാട്ടമായിരുന്നില്ല ഇൗ ആഷസ്​. ഒരു വർഷം മുമ്പ്​ പന്ത്​ ചുരണ്ടൽ വി വാദത്തിനു പിന്നാലെ തലതാഴ്​ത്തിപ്പോയ ടീമി​​െൻറ അഭിമാനം വീണ്ടെടുക്കലാണ്​ ഇംഗ്ലീഷ്​ മണ്ണിലെ പരമ്പര വിജയം. അതി ൽ ടീമും, നാണക്കേടേറെ സഹിച്ച മുൻ നായകൻ സ്​റ്റീവ്​ സ്​മിത്തും വിജയിച്ചു. ഡേവിഡ്​ വാർണറിനും കാമറോൺ ബാൻക്രോഫ്​റ ്റിനുമൊപ്പം വില്ലൻ വേഷ​മണിഞ്ഞ സ്​മിത്ത്​ മൂന്ന്​ ടെസ്​റ്റിൽ ഒരു ഇരട്ട സെഞ്ച്വറി ഉൾപ്പെടെ നേടിയത്​ 617 റൺസ്​.

ഒന്നര വർഷം മുമ്പ്​ അപമാനിതനായ നാട്ടിൽ വിമാനമിറങ്ങി, മാധ്യമങ്ങൾക്ക്​ മുന്നിൽ പൊട്ടിക്കരഞ്ഞ്​ മാപ്പുചോദിച്ച സ്​മിത്തിൽനിന്നാണ്​ രാജ്യത്തി​​െൻറ അഭിമാനമായി ഉയിർത്തെഴുന്നേറ്റ ഇൗ വളർച്ച. അതുവഴി, സാക്ഷാൽ റിക്കിപോണ്ടിങ്ങി​​െൻറയും മൈക്കൽ ക്ലാർക്കി​​െൻറയും ഒാസീസിന്​ സാധിക്കാത്ത നേട്ടം ആഷസ്​ നിലനിർത്തി ടിം പെയ്​ൻ സാക്ഷാത്​കരിച്ചിരിക്കുന്നു. പരമ്പരയിൽ ഒരു മത്സരം ബാക്കിനിൽക്കെയാണ്​ ആസ്​ട്രേലിയ മാഞ്ചസ്​റ്ററിലെ നാലാം ടെസ്​റ്റ്​ 185 റൺസിന്​ ജയിച്ച്​ കിരീടം നിലനിർത്തുന്നത്​. 2-1ന്​ മുന്നിലെത്തിയവർ​ അടുത്ത ടെസ്​റ്റിൽ തോറ്റാൽ പോലും നിലവിലെ ചാമ്പ്യന്മാരെന്ന നിലയിൽ പരമ്പര സ്വന്തം. 2001ന്​ ശേഷം ആദ്യമായാണ്​ ഒാസീസ്​ ആഷസ്​ കിരീടം നിലനിർത്തുന്നത്​.

ഒന്നാം ഇന്നിങ്​സിൽ 211 റൺസും രണ്ടാം ഇന്നിങ്​സിൽ 82 റൺസും നേടി വിജയശിൽപിയായ സ്​മിത്താണ്​ മാഞ്ചസ്​റ്ററിലെ മാൻ ഒാഫ്​ ദ മാച്ച്​. രണ്ട്​ ഇന്നിങ്​സിലുമായി പാറ്റ്​ കമ്മിൻസ്​ ഏഴുവിക്കറ്റ്​ വീഴ്​ത്തി ബൗളിങ്ങിലും തിളങ്ങി. കഴിഞ്ഞതെല്ലാം മറക്കാനും ആരാധകർക്ക്​ പൊറുക്കാനുമുള്ള വിജയമാണ്​ ഇതെന്നായിരുന്നു ​െഗ്ലൻ മഗ്രാത്തി​​െൻറ പ്രതികരണം. 12 മുതൽ ഒാവലിലാണ്​ അഞ്ചാം ടെസ്​റ്റ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ashes 2019
News Summary - ashes 2019
Next Story