Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസ്​മിത്ത്​​ 173*;...

സ്​മിത്ത്​​ 173*; ആസ്​ട്രേലിയ മികച്ച ടോട്ടലിലേക്ക്

text_fields
bookmark_border
സ്​മിത്ത്​​ 173*; ആസ്​ട്രേലിയ മികച്ച ടോട്ടലിലേക്ക്
cancel
മാഞ്ചസ്​റ്റർ: മൂന്നാം സെഞ്ച്വറി നേടിയ സ്​റ്റീവൻ സ്​മിത്തി​​െൻറ ചിറകിലേറി ആസ്​ട്രേലിയ ആഷസ്​ പരമ്പരയിലെ നാലാം ടെസ്​റ്റിൽ മികച്ച ടോട്ടലിലേക്ക്​. കരിയറിൽ എട്ടാം തവണ 150 റൺസിലധികം നേടിയ സ്​മിത്തിനെ (173) പുറത്താക്കാൻ ഒാൾഡ്​ ട്രാഫോഡിൽ ഇംഗ്ലീഷ്​ ബൗളർമാർ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്​.

101 ഒാവർ പൂർത്തിയായപ്പോൾ അഞ്ചിന്​ 369 എന്ന ശക്തമായ നിലയിലാണ്​ സന്ദർശകർ. അർധസെഞ്ച്വറിയുമായി നായകൻ ടിം പെയ്​നാണ് (58)​ സ്​മിത്തിനോടൊപ്പം ക്രീസിൽ. സ്​മിത്തി​​െൻറ ആഷസിലെ 11ാമത്തെയും കരിയറിലെ 26ാമത്തെയും സെഞ്ച്വറിയാണിത്​​.

മൂന്നിന് 170 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ്​ ആരംഭിച്ച ഓസീസിന് ട്രാവിഡ് ഹെഡി‍​െൻറയും (19) മാത്യൂ വെയ്‌ഡി​​െൻറയും (16) വിക്കറ്റുകളാണ്​ നഷ്​ടമായത്​. ഓപണര്‍മാരായ ഡേവിഡ് വാര്‍ണര്‍(0), മാര്‍ക്കസ് ഹാരിസ് (13), മാര്‍നസ് ലബുഷെയ്​ൻ (67) എന്നിവർ ആദ്യ ദിനം പുറത്തായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ashes 2019
News Summary - ashes 2019
Next Story