ലണ്ടൻ: ഏകദിന-ട്വൻറി20 മാതൃകയിൽ ജഴ്സിയിൽ പേരും നമ്പറുമെഴുതി ഇംഗ്ലണ്ടിെൻറ പുതിയ ടെസ്റ്റ് ജഴ്സി. ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ആഷസ് പരമ്പരക്കുള്ള ജഴ്സിയിലാണ് െഎ.സി.സിയുെട പുതിയ പരിഷ്കാരത്തിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഇടം നൽകിയത്.
ക്യാപ്റ്റൻ ജോ റൂട്ട്, ടീം അംഗങ്ങളായ മൊഇൗൻ അലി, സ്റ്റുവർട് ബ്രോഡ് എന്നിവർ പേരെഴുതിയ ജഴ്സിയുമായി നിൽക്കുന്ന ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടു. ചരിത്രത്തിൽ ആദ്യമായാണ് തൂവെള്ള നിറത്തിലെ ടെസ്റ്റ് കുപ്പായത്തിൽ കളിക്കാരുടെ പേരും നമ്പറും രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ മാർച്ചിലാണ് െഎ.സി.സി ഇതുസബന്ധിച്ച് അനുമതി നൽകിയത്. കാണികൾക്ക് താരങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാനും കളിയുടെ ആധുനികവത്കരണത്തിെൻറ ഭാഗവുമായാണ് നടപടി. ആഗസ്റ്റ് ഒന്നു മുതൽ ആരംഭിക്കുന്ന വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പുതിയരീതികൾ ആരംഭിക്കാനാണ് െഎ.സി.സി അനുമതി നൽകിയത്. ഇന്ത്യ-വിൻഡീസ് ടെസ്റ്റിലും ഇതേ മാതൃകയിലാവും ടീമുകൾ ഇറങ്ങുക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2019 6:38 PM GMT Updated On
date_range 2019-07-24T00:08:10+05:30ടെസ്റ്റിന് പുതിയ ജഴ്സി; പേരും നമ്പറുമായി ഇംഗ്ലണ്ട് വരുന്നു
text_fieldsNext Story