ആഷസ്: നാലാം ടെസ്റ്റിൽ റെക്കോർഡ് പ്രകടനവുമായി അലിസ്റ്റർ കുക്ക്
text_fieldsമെൽബൺ: കരിയറിലെ അഞ്ചാം ഇരട്ട ശതകം തികച്ച അലിസ്റ്റർ കുക്കിെൻറ പ്രകടത്തിെൻറ കരുത്തിൽ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മേൽകൈ. ടെസ്റ്റിലെ ഇംഗ്ലണ്ടിെൻറ റൺമെഷീനായ കുക്ക് ഇൗ പ്രകടനത്തിലൂടെ നിരവധി റെക്കോർഡുകളും സ്വന്തമാക്കി. മെൽബണിലെ സ്റ്റേഡിയത്തിൽ ഒാസീസിനെതിരെ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന താരമായ കുക്ക് വിവിയർ റിച്ചാർഡ്സ് നേടിയ 208 റൺസാണ് മറികടന്നത്. ടെസ്റ്റിലെ ആകെ റൺവേട്ടയിൽ ബ്രയാൻ ലാറയെ പിന്തള്ളി ആറാം സ്ഥാനത്താണ് കുക്കിപ്പോൾ. പരമ്പര നഷ്ടമായെങ്കിലും അവശേഷിക്കുന്ന ടെസ്റ്റുകളിൽ മികച്ച വിജയം നേടാനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട്. സ്കോർ ഇംഗ്ലണ്ട്: 491/9
കുക്കിനെ രണ്ട് തവണ വിട്ട് കളഞ്ഞതിന് നായകൻ സ്റ്റീവ് സ്മിത്തിന് കൊടുക്കേണ്ടി വന്നത് വലിയ വിലയായിരുന്നു. 33 കാരനായ ഇൗ ഇംഗ്ലീഷ് ഒാപണർ പത്തര മണിക്കൂറോളമാണ് ആസ്ത്രേലിയൻ ബൗളർമാരെ വെള്ളം കുടിപ്പിച്ച് ക്രീസിൽ നിലയുറപ്പിച്ചത്. 406 ബോളുകൾ നേരിട്ട താരം 27 എണ്ണം പറഞ്ഞ ബൗണ്ടറികളും പറത്തി. ഇതോടെ കംഗാരു പട ഉയർത്തിയ 327 റൺസ് മറികടന്ന് 491 റൺസുമായി മികച്ച നിലയിലാണ് ഇംഗ്ലണ്ട്. നിലവിൽ ഇംഗ്ലണ്ടിന് 164 റൺസ് ലീഡുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
