Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനാല്​ ക്രിക്കറ്റ്​...

നാല്​ ക്രിക്കറ്റ്​ താരങ്ങളെ അർജുന അവാർഡിനായി ശിപാർശ ചെയ്​ത്​ ബി.സി.സി.ഐ

text_fields
bookmark_border
bcci-23
cancel

ന്യൂഡൽഹി: നാല്​ ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങളെ ബി.സി.സി.ഐ അർജുന അവാർഡിനായി ശിപാർശ ചെയ്​ത​ു​. ജസ്​പ്രീത്​ ബുമ്ര, മുഹമ്മദ്​ ഷമി, രവീന്ദ്ര ജഡേജ, പൂനം യാദവ്​ എന്നിവരെയാണ്​ ബി.സി.സി.ഐ ശിപാർശ ചെയ്​തിരിക്കുന്നത്​. സുപ്രീംകോടതി നി യോഗിച്ച ഇടക്കാല ഭരണസമിതി യോഗത്തിലാണ്​ തീരുമാനം.

കഴിഞ്ഞ 18 മാസമായി ഇന്ത്യൻ ക്രിക്കറ്റ്​ ടീമിലെ സ്ഥിര സാന് നിധ്യമാണ്​ ഷമിയും ബുമ്രയും. ഐ.സി.സി ഏകദിന ബോളർമാരുടെ പട്ടികയിൽ ബുമ്രക്കാണ്​ ഒന്നാം സ്ഥാനം. ഇന്ത്യൻ ടീമി​​​െൻറ എല്ലാ ഫോർമാറ്റിലും സ്​ഥിരം അംഗത്വമുള്ള 25കാരനായ ബുംറയാണ്​ ലോകകപ്പിൽ ഇന്ത്യൻ പേസ്​ ഡിപ്പാർട്​മ​​െൻറി​​െൻറ വളയം പിടിക്കാൻ പോകുന്നത്​​. ആസ്​ട്രേലിയയിൽ ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിലെ അവിഭാജ്യഘടകമായ ഷമി ​െഎ.പി.എല്ലിലും ഉജ്ജ്വല ഫോമിലാണ്​.

ഓൾ റൗണ്ടറായ രവീന്ദ്ര ജഡേജ പരിചയസമ്പന്നനായ ക്രിക്കറ്റ്​ താരമാണ്​. 41 ടെസ്​റ്റുകളിലും 151 ഏകദിനങ്ങളും 40 ട്വൻറി 20 മൽസരങ്ങളിലും ജഡേജ ഇന്ത്യയെ പ്രതിനിധികരിച്ചിട്ടുണ്ട്​. ഏറെക്കാല​ത്തെ ഇടവേളക്കുശേഷം ടീമിലേക്ക്​ മടങ്ങിയെത്തിയ ജദേജ ലോകകപ്പ്​ സ്​ക്വാഡിലും സ്​ഥാനംപിടിച്ചു.

പട്ടികയിലെ ഏക വനിതാ സാന്നിധ്യമാണ്​ പൂനം യാദവ്​. നിശ്​ചിത ഓവർ മൽസരങ്ങളിൽ ഇന്ത്യൻ വനിതാ ടീമിൻെറ തുറുപ്പ്​ ചീട്ടാണ്​ ലെഗ്​ സ്​പിന്നറായ 27കാരി പൂനം യാദവ്​. 41 ഏകദിന മൽസരങ്ങളും 54 ട്വൻറി 20 മൽസരങ്ങളും പൂനം ഇന്ത്യക്കായി കളിച്ചിട്ടുണ്ട്​. കായിക മേഖലയിലെ നേട്ടങ്ങൾക്കായി കേന്ദ്രസർക്കാർ നൽകുന്ന പുരസ്​കാരമാണ്​ അർജുന​.

ഫുട്​ബാളിൽ ഗുർപ്രീതിനും ജെജെക്കും ശിപാർശ
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ താ​ര​ങ്ങ​ളാ​യ ഗു​ർ​പ്രീ​ത്​ സി​ങ്​ സ​ന്ധു​വി​നെ​യും ജെ​ജെ ലാ​ൽ​പെ​ഖ്​​​ലു​വ​യെ​യും അ​ർ​ജു​ന അ​വാ​ർ​ഡി​നാ​യി അ​ഖി​ലേ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്​​തു. സു​നി​ൽ ഛേത്രി​ക്കു​ശേ​ഷം ഇ​ന്ത്യ​ൻ ടീ​മി​ലെ ഏ​റ്റ​വും സീ​നി​യ​റാ​യ ര​ണ്ടു​ താ​ര​ങ്ങ​ളാ​ണ്​ ഗോ​ൾ​കീ​പ്പ​റാ​യ സ​ന്ധു​വും ഫോ​ർ​വേ​ഡാ​യ ജെ​ജെ​യും. ​െഎ.​എ​സ്.​എ​ൽ ചാ​മ്പ്യ​ന്മാ​രാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി​യു​ടെ വ​ല​കാ​ക്കു​ന്ന​ത്​ സ​ന്ധു​വാ​ണ്. 2011 മു​ത​ൽ നീ​ല ജ​ഴ്​​സി​യ​ണി​യു​ന്ന ജെ​ജെ 23 അ​ന്താ​രാ​ഷ്​​ട്ര ഗോ​ളു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. ​െഎ.​എ​സ്.​എ​ല്ലി​ൽ ചെ​ന്നൈ​യി​നാ​യി പ​ന്തു​ത​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIarjuna awardmalayalam newssports news
News Summary - Arjuna award BCCI-Sports news
Next Story