Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right582 പന്തുകൾ, 400റൺസ്​;...

582 പന്തുകൾ, 400റൺസ്​; ലാറയുടെ വിസ്​മയ ബാറ്റിങ്ങിന്​ 16ാം വാർഷികം

text_fields
bookmark_border
582 പന്തുകൾ, 400റൺസ്​; ലാറയുടെ  വിസ്​മയ ബാറ്റിങ്ങിന്​ 16ാം വാർഷികം
cancel

ദുബൈ: ആൻറിഗ്വയിലെ സ​െൻറ്​ ജോൺസ്​ മൈതാനത്ത്​ ഇംഗ്ലീഷ്​ ബൗളർമാരുടെ ആത്മവീര്യം തല്ലിക്കെടുത്തി ബ്രയൻ ലാറ കുറ ിച്ച 400 റൺസിന്​ ഇന്ന്​ 16ാം വാർഷികം. 582 പന്തുകൾ നേരിട്ട ലാറ 43 ബൗണ്ടറികളും നാലുസിക്​സറുകളുമടക്കമാണ്​ 400റൺസ്​ കുറിച് ചത്​.

2004ൽ ഇംഗ്ലണ്ടി​​​െൻറ കരീബിയൻ പര്യടനത്തിലെ നാലാംടെസ്​റ്റിലായിരുന്നു ലാറ വിശ്വരൂപം പുറത്തെടുത്തത്​. മ ാത്യൂ ഹൊഗ്ഗാർഡും സ്​റ്റീവ്​ ഹാർമിസണും ആൻഡ്രൂ ഫ്ലി​േൻറാഫും സൈമൺ ജോൺസുമെല്ലാം ലാറക്ക്​ മുന്നിൽ പന്തെറിഞ്ഞ്​ തളർന്നു. ലാറയുടെ ഉജ്ജ്വലപ്രകടനത്തിനൊപ്പം റിഡ്​ലി ജേക്കബ്​സി​​​െൻറ സെഞ്ചുറിയും ഗെയ്​ലി​​​െൻറയും സർവ​​​െൻറയും അർധ സെഞ്ചുറികളുമടക്കം അഞ്ച്​ വിക്കറ്റ്​ നഷ്​ടത്തിൽ 751റൺസ്​ കുറിച്ച്​ വിൻഡീസ്​ ഇന്നിങ്​സ്​ ഡിക്ലയർ ചെയ്യുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്​ ഒന്നാമിന്നിങ്​സിൽ​ 285 റൺസാണ്​ കുറിക്കാനായത്​. ഫോളോ ഓണിനുശേഷം രണ്ടാമിന്നിങ്​സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട്​ വോണി​​​െൻറ സെഞ്ചുറിക്കരുത്തിൽ മത്സരം സമനിലയിലാക്കിയിരുന്നു.

വർഷം 16 കഴിഞ്ഞെങ്കിലും ബ്രയൻലാറയുടെ റെക്കോർഡിന്​ ഇന്നും ഇളക്കം തട്ടിയിട്ടില്ല. സിംബാബ്​വെക്കെതിരെ 380 റൺസ്​ കുറിച്ച മാത്യൂഹെയ്​ഡനാണ്​ ഉയർന്ന സ്​കോറിൽ രണ്ടാമത്​. 1993-94 സീസണിൽ ഇംഗ്ലണ്ടിനെതിരെ 375റൺസ്​ കുറിച്ച ബ്രയൻലാറതന്നെയാണ്​ മൂന്നാമതുള്ളത്​. 319 റൺസെടുത്ത വിരേന്ദർ സെവാഗാണ്​ ഇന്ത്യക്കാരിൽ ഒന്നാമത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsiccCricket Newslara
News Summary - April 12, 2004: Brian Lara hits record 400 vs England
Next Story