നെടുമ്പാശ്ശേരി: അംഗപരിമിതരുടെ ലോക ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ കിരീടമ ണിയിക്കാന് നിർണായക പങ്കുവഹിച്ച ഇടുക്കി സ്വദേശി അനീഷ് പി. രാജന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്കി. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, പാകിസ്താന്, അഫ്ഗാനിസ്താന്, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഇംഗ്ലണ്ടില്‍ നടന്ന അംഗപരിമിതരുടെ ലോക ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരച്ചത്. ഫൈനലില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകിരീടം സ്വന്തമാക്കിയത്.
ടൂർണമെൻറിൽ 11 വിക്കറ്റുകള്‍ കരസ്ഥമാക്കിയ അനീഷ് രണ്ട് മത്സരങ്ങളില്‍ മാന്‍ ഓഫ് ദ മാച് ആയും തെരഞ്ഞെടുക്കപ്പെട്ടു. ടൂര്‍ണമെൻറിലെ ഏറ്റവും നല്ല ബോളറായി തെരഞ്ഞെടുക്കപ്പെട്ടതും അനീഷായിരുന്നു. ഇന്ത്യക്ക് ചാമ്പ്യന്‍ഷിപ് ലഭിക്കാന്‍ ഏറ്റവും നിർണായകമായതും അനീഷിെൻറ സാന്നിധ്യമാണ്. ജന്മന വലതുകൈപ്പത്തി ഇല്ലാതിരുന്ന അനീഷ് വളരെ ചെറുപ്പത്തില്‍തന്നെ ക്രിക്കറ്റില്‍ ആകൃഷ്ടനായിരുന്നു. മെക്കാനിക്കല്‍ എന്‍ജിനീയറായ അനീഷ് തൃപ്പൂണിത്തുറ ക്രിക്കറ്റ് ടീമിൽ അംഗമാണ്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അനീഷിനെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2019 7:00 PM GMT Updated On
date_range 2019-08-19T00:30:10+05:30അനീഷ് പി. രാജന് വരവേൽപ്
text_fieldsNext Story