കിങ്സ്റ്റൺ (ജമൈക്ക): പന്ത് കൊണ്ട് തലക്ക് പരിക്കേറ്റ് കളംവിടുന്ന കാഴ്ച ക്രിക്കറ്റിൽ തുടരുന്നു. കരീബിയൻ പ്രീമിയർ ലീഗിലാണ് പുതിയ സംഭവം. ജമൈക്കൻ തല്ലവാസിെൻറ വെടിക്കെട്ട് ഒാൾറൗണ്ടർ ആന്ദ്രേ റസലാണ് പരിക്കേറ്റ് ഗ്രൗണ്ടിൽ വീണത്. സെൻറ് ലൂസിയ സൂക്സിനെതിരായ മത്സരത്തിെൻറ 14ാം ഒാവറിലാണ് ഹാർഡസ് വിൽജോവെെൻറ ഷോട്ട്ബാൾ പുൾഷോട്ടിന് ശ്രമിക്കുന്നതിനിടെ വലത് ചെവിക്ക് സമീപം ക്ഷതമേറ്റ് റസൽ നിലത്തു വീണത്.
സബീന പാർക്കിൽ നടന്ന മത്സരത്തിെൻറ ആദ്യ ഇന്നിങ്സിനിടെ പരിക്കേറ്റ താരത്തെ സ്ട്രച്ചറിലാണ് ഗ്രൗണ്ടിന് പുറത്തെത്തിച്ചത്. വിദഗ്ധ പരിശോധനയിൽ പരിക്ക് ഗുരുതരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് താരം ആശുപത്രി വിട്ടതായി ടീം അധികൃതർ അറിയിച്ചു. മത്സരത്തിൽ റസലിെൻറ ടീം അഞ്ചു വിക്കറ്റിന് തോറ്റു.
2014ൽ സിഡ്നിയിൽ നടന്ന മത്സരത്തിനിടെ ആസ്ട്രേലിയൻ താരം ഫിൽ ഹ്യൂസ് ബൗൺസറേറ്റ് മരണമടഞ്ഞ സംഭവം ക്രിക്കറ്റ് േപ്രമികൾ ഇനിയും മറന്നിട്ടില്ല. ഇംഗ്ലണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ ജോഫ്ര ആർച്ചറുെട ബൗൺസറേറ്റ് സ്റ്റീവൻ സ്മിത്ത് ഗ്രൗണ്ടിൽ വീണപ്പോൾ ഏവരും അപകടം മണെത്തങ്കിലും ഭാഗ്യത്തിന് അത്യാഹിതമൊന്നും സംഭവിച്ചില്ല.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2019 4:31 PM GMT Updated On
date_range 2019-09-13T22:01:14+05:30പന്ത് കൊണ്ടത് തലക്ക്; ഗ്രൗണ്ടിൽ വീണ് ആന്ദ്രേ റസൽ
text_fieldsNext Story