കൊൽക്കത്ത: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 10 റൺസിന് തോറ്റതിനു പിന്നാലെ ബാറ്റ ിങ് ഒാർഡറിൽ ആറാമനാക്കുന്നതിനെതിരെ വിൻഡീസ് വെടിക്കെട്ട് താരം ആന്ദ്രെ റസൽ രംഗത ്ത്. കഴിയാവുന്ന രീതിയിൽ അടിച്ചുനോക്കിയിട്ടും 10 റൺസ് അകലെ തോൽക്കുകയെന്നത് സങ്ക ടമുള്ള കാര്യമാണെന്നും മധ്യനിര കുറച്ചുകൂടി വേഗത്തിൽ സ്കോർ ചെയ്തിരുന്നെങ്കിൽ അനായാസം കളി ജയിപ്പിച്ചേനെയെന്നും റസൽ മത്സരശേഷം പറഞ്ഞു.
‘‘ബാറ്റിങ് ഒാർഡറിൽ നേരേത്ത ഇറങ്ങുന്നത് കൊൽക്കത്തക്ക് ഗുണംചെയ്യുമെന്നാണ് ഞാൻ കരുതുന്നത്. ട്വൻറി20യിൽ ഒരോവർ വളരെ വലുതാണ്. ഞാൻ 25 പന്തിൽ 60 റൺസെടുക്കുന്നത് കുറച്ച് നേരത്തെയാണെങ്കിൽ അവസാനം വരുന്നവർക്ക് വിജയലക്ഷ്യം എളുപ്പത്തിൽ മറികടക്കാനായേനെ. റാണയുമായുള്ള പാർട്ണർഷിപ് പൊളിക്കാൻ വിരാട് കോഹ്ലി മികച്ച ബൗളർമാരെയാണ് രംഗത്തിറക്കിയത്. അവസാനമായപ്പോഴേക്കും അവരുടെ നല്ല ബൗളർമാർ തീർന്നിരുന്നു’’ -റസൽ പറഞ്ഞു.
ബാംഗ്ലൂരിെൻറ കൂറ്റൻ സ്കോർ (213) പിന്തുടർന്ന കൊൽക്കത്തക്ക് തുടക്കം തകർച്ചയോടെയായിരുന്നു. 11 ഒാവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 79 എന്ന നിലയിലാണ് നിന്നാണ് ആന്ദ്രെ റസലും നിതീഷ് റാണയും ചേർന്ന് ടീമിനെ വിജയത്തിെൻറ വക്കോളമെത്തിക്കുന്നത്. റസൽ ക്രീസിലെത്തുേമ്പാൾ 49 പന്തിൽ കൊൽക്കത്തക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 135 റൺസായിരുന്നു. ഒമ്പതു സിക്സും രണ്ടു ഫോറും പറത്തിയ വിൻഡീസ് താരം 25 പന്തിൽ 65 റൺസെടുത്താണ് പുറത്താവുന്നത്. മറുതലക്കൽ നിതീഷ് റാണയും (46 പന്തിൽ 85) അടിച്ചുകളിച്ചെങ്കിലും 203 റൺസെടുക്കാേന സാധിച്ചുള്ളൂ. 48 പന്തിൽ 118 റൺസായിരുന്നു റസൽ-റാണ കൂട്ടുകെട്ട്.