ന്യൂഡൽഹി: വീടു നിർമിച്ചുനൽകാമെന്നു വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളുടെ കോടി കൾ തട്ടിച്ച അമ്രപാലി ഗ്രൂപ് കമ്പനി, ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിക്കു ം ഭാര്യ സാക്ഷിക്കും ബന്ധമുള്ള കമ്പനിയിലേക്കും പണം വകമാറ്റിയെന്ന് വെളിപ്പെടുത്തൽ.
ധോണിക്ക് വൻ മൂലധനമുള്ളതും ഭാര്യ സാക്ഷി ഡയറക്ടറുമായ റിതി സ്പോർട്സ് മാനേ ജ്മെൻറ് എന്ന കമ്പനിയിലേക്കാണ് അനധികൃതമായി 42.22 കോടി രൂപ വകമാറ്റിയതെന്ന് ഫോറൻസിക് ഓഡിറ്റർമാർ സുപ്രീംകോടതിയിൽ പറഞ്ഞു.
ഓഡിറ്റ് റിപ്പോർട്ട് സുപ്രീംകോടതി സ്വീകരിച്ചു. 2009-15 കാലയളവിലാണ് റിതി സ്പോർട്സിന് ഇത്രയും തുക ലഭിച്ചത്. പണം കൈമാറ്റത്തിന് ഇരു കമ്പനികളും തമ്മിൽ നിയമപരമായി നിലനിൽക്കാത്ത ഒന്നിലേറെ കരാറുകൾ ഉണ്ടാക്കിയതായും കണ്ടെത്തി. അനധികൃതമായി കൈമാറിയ പണം ധോണിയുടെ കമ്പനിയിൽനിന്ന് തിരിച്ചുപിടിക്കണമെന്നും ഓഡിറ്റർമാർ ആവശ്യപ്പെട്ടു.
അമ്രപാലി ഗ്രൂപ്പിെൻറ ബ്രാൻഡ് അംബാസഡറുമായിരുന്നു ധോണി. ഇതുമായി ബന്ധപ്പെട്ടും പല തവണ ധോണിക്ക് പണം കൈമാറിയിട്ടുണ്ടെന്നും രേഖകളിലുണ്ട്. അതേസമയം, അമ്രപാലിയുമായി ഒരുവിധ കരാറുമില്ലെന്ന് റിതി സ്പോർട്സ് അറിയിച്ചു.
42,000ത്തോളം ഉപഭോക്താക്കളെ വഞ്ചിച്ച കേസിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അമ്രപാലി കമ്പനിയുടെ രജിസ്ട്രേഷൻ റദ്ദാക്കി സുപ്രീംകോടതി നിർണായക വിധി പുറപ്പെടുവിച്ചത്.
നിലച്ചുപോയ വീടുകളുടെ നിർമാണം നാഷനൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപറേഷനോട് പൂർത്തീകരിക്കാനും കോടതി നിർേദശിച്ചിരുന്നു.
കോടതിവിധിയെ തുടർന്ന് കമ്പനി ഡയറക്ടർമാരായ അനിൽ കുമാർ ശർമ, ശിവ് പ്രിയ, അജയ് കുമാർ എന്നിവർ ജയിലിലാണ്. അതേസമയം, പത്തുവർഷം മുമ്പ് താൻ അമ്രപാലിയിൽ ബുക്ക് ചെയ്ത 5,500 ചതുരശ്രയടി വരുന്ന പെൻറ് ഹൗസിെൻറ ഉടമസ്ഥാവകാശം സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ ധോണി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.