മുൻ മുംബൈ താരം മജുംദാർ ദക്ഷിണാഫ്രിക്ക ബാറ്റിങ്​ കോച്ച്​

22:25 PM
09/09/2019
​മുംബൈ: മുൻ മുംബൈ താരം അമോൽ മജുംദാർ ദക്ഷിണാഫ്രിക്ക ബാറ്റിങ്​ കോച്ച്​. ഇന്ത്യൻ പര്യടനത്തിനെത്തുന്ന ദക്ഷിണാഫ്രിക്കൻ ടീമി​​െൻറ ഇടക്കാല ബാറ്റിങ്​ കോച്ചായാണ്​ നിയമനം. ഒക്​ടോബർ രണ്ടുമുതലാണ്​ മൂന്ന്​ ടെസ്​റ്റുകളടങ്ങിയ പരമ്പര. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മുൻനിര താരങ്ങളിലൊരാളായ മജുംദാർ ആന്ധ്രക്കും മുംബൈക്കുമായി ദീർഘകാലം കളിച്ചിരുന്നു. 2013 മുതൽ പരിശീലക​​െൻറ റോളിൽ സജീവമാണ്​. 
 
Loading...
COMMENTS