ആക്ഷൻ സംശയത്തിൽ, അമ്പാട്ടി റായ്ഡുവിന്​​ ബൗൾ ചെയ്യുന്നതിൽ വിലക്ക്​

14:10 PM
28/01/2019
ambati-rayudu

ന്യൂഡൽഹി: സംശയകരമായ ബൗളിങ്​ ആക്ഷ​ൻറെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ്​ താരം അമ്പാട്ടി റായ്​ഡുവിനെ അന്താരാഷ്​ട്ര മത്സരങ്ങളിൽ പന്തെറിയുന്നതിൽനിന്ന്​ വിലക്ക്​. അന്താരാഷ്​ട്ര ക്രിക്കറ്റ്​ കൗൺസിലാണ്​ റായ്​ഡുവിനെ വിലക്കിയത്​.

ആസ്​​േത്രലിയക്കെതിരായ ഒന്നാം ഏകദിനത്തിൽ അമ്പാട്ടി റായ്​ഡു ബൗൾ ചെയ്​തപ്പോഴാണ്​ സംശയമുണർന്നത്​. റായ്​ഡുവിൻറെ ആക്ഷൻ ശരിയായ രീതിയിലല്ലെന്ന്​ റിപ്പോർട്ട്​ ചെയ്യപ്പെട്ടതിനെ തുടർന്നാണ്​ നടപടി. 

ബൗളിങ്​ ആക്ഷൻ ശരിയായ വിധത്തിലാണെന്ന്​ തെളിയിക്കാനായി റായുഡുവിന്​ 14 ദിവസം അനുവദിച്ചിട്ടുണ്ട്​. അംഗീകാരം നേടിയ ശേഷം അദ്ദേഹത്തിന്​ അന്താരാഷ്​ട്ര ക്രിക്കറ്റിൽ പന്തെറിയാം. 

പാർട്ട്​ ടൈം ബൗളറായി അപൂർവമായി ബൗൾ ചെയ്യാനെത്തുന്ന അമ്പാട്ടി റായ്​ഡു ഇതുവരെ വെറും മൂന്നു വിക്കറ്റ്​ മാത്രമേ ഏകദിന മത്സരങ്ങളിൽ നേടിയിട്ടുള്ളു. എന്തായാലും റായ്​ഡുവി​ൻറെ വിലക്ക്​ ഇന്ത്യക്ക്​ തെല്ലും ആശങ്കയുണർത്തുന്നില്ല...

Loading...
COMMENTS