മുംബൈ: തകർപ്പൻ ഫോമിൽ ഏകദിനത്തിൽ തിരിച്ചെത്തിയതിനു പിന്നാലെ അമ്പാട്ടി റായുഡു ഫസ് റ്റ്ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ഏകദിന-ട്വൻറി20കളിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിനായി ടെസ്റ്റ്, രഞ്ജി ട്രോഫി മത്സരങ്ങളിൽനിന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ, ആഭ്യന്തര-രാജ്യാന്തര തലത്തിൽ നിയന്ത്രിത ഒാവർ മത്സരങ്ങളിൽ തുടരും.
വിൻഡീസിനെതിരായ ഏകദിന ടീമിൽ ഇടംനേടിയ റായുഡു ഒരു െസഞ്ച്വറിയും ഒരു അർധസെഞ്ച്വറിയും നേടിയിരുന്നു. 33കാരനായ റായുഡു 2001ൽ ഹൈദരാബാദിനായാണ് ഫസ്റ്റ്ക്ലാസ് അരങ്ങേറ്റം കുറിച്ചത്. 97 കളിയിൽ 6151 റൺസടിച്ചു. 2013ൽ രാജ്യാന്തര ഏകദിന ജഴ്സിയണിഞ്ഞെങ്കിലും ടെസ്റ്റിൽ അരങ്ങേറാനായില്ല.