ന്യൂഡൽഹി: ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി അംബാട്ടി റായിഡു. വിരമിക്കാനുള ്ള തീരുമാനം വൈകാരികമായ ഒന്നായിരുന്നുവെന്നും അതിൽ നിന്ന് പിൻമാറുകയാണെന്നും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് അയച്ച കത്തിൽ റായിഡു വ്യക്തമാക്കി.
വിരമിക്കൽ തീരുമാനത്തിൽ നിന്ന് പിൻമാറാനും എല്ലാ ഫോർമാറ്റിലും കളിക്കാൻ ആഗ്രഹിക്കുന്നതായും അംബാട്ടി റായിഡു അസോസിയേഷനെ അറിയിച്ചു. മോശം സമയത്ത് തന്നെ പിന്തുണച്ച വി.വി.എസ് ലക്ഷ്മൺ, നോയൽ ഡേവിഡ് എന്നിവരോട് നന്ദി പറയുന്നു. അവരാണ് കരിയർ ഇനിയും ബാക്കിയുണ്ടെന്ന് തനിക്ക് മനസിലാക്കി തന്നതെന്നും റായിഡു പറഞ്ഞു.
അടുത്ത സീസണിൽ ഹൈദരാബാദിനായി കളിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. സെപ്തംബർ 10ന് ടീമിനൊപ്പം ചേരുമെന്നും അദ്ദേഹം അറിയിച്ചു. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ് മൽസരങ്ങൾക്കിടെ ശിഖർ ധവാന് പരിക്കേറ്റപ്പോൾ പകരം ടീമിലെടുക്കാതിരുന്നതിനെ തുടർന്നാണ് റായിഡു വിരമിക്കൽ പ്രഖ്യാപിച്ചത്.