Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനാ​ലാം ന​മ്പ​റി​ൽ ഇ​നി...

നാ​ലാം ന​മ്പ​റി​ൽ ഇ​നി ഒ​ഴി​വില്ല; ലോ​ക​ക​പ്പ്​ ടീ​മി​ൽ ഇ​ടം ഉ​റ​പ്പി​ച്ച് റാ​യു​ഡു

text_fields
bookmark_border
ambati-rayudu
cancel
ന്യൂ​ഡ​ൽ​ഹി: ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ള്ള ഇ​ന്ത്യ​ൻ ​െപ്ല​യി​ങ്​ ഇ​ല​വ​​െൻറ അ​വ​സാ​ന​ത്തെ ഒ​ഴി​വും നി​ക​ത്തി​യോ? ആ​സ്​​ട്രേ​ലി​യ​യി​ലും ന്യൂ​സി​ല​ൻ​ഡി​ലും ഇ​ന്ത്യ പ​ര​മ്പ​ര ജ​യി​ച്ച​തി​നു പി​ന്നാ​ലെ അ​മ്പാ​ട്ടി റാ​യു​ഡു​വി​​െൻറ ബാ​റ്റി​നെ ചൂ​ണ്ടി ആ​രാ​ധ​ക​ർ പ​റ​യു​ന്നു നാ​ലാം ന​മ്പ​റി​ൽ ഇ​നി ഒ​ഴി​വി​ല്ലെ​ന്ന്. ന്യൂ​സി​ല​ൻ​ഡ​ി​നെ​തി​രെ അ​ഞ്ചു​ ക​ളി​യി​ൽ 63.33 ശ​രാ​ശ​രി​യി​ൽ 190 റ​ൺ​സും ആ​സ്​​ട്രേ​ലി​യ​ക്കെ​തി​രാ​യ ര​ണ്ടു​ ക​ളി​യി​ലെ പ്ര​ക​ട​ന​വും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ റാ​യു​ഡു​വി​​ന്​ പി​ന്തു​ണ​യേ​റു​ന്ന​ത്.

​നി​ല​വി​ലെ ഫോം ​പ​രി​ഗ​ണി​ച്ചാ​ൽ, ലോ​കേ​ഷ്​ രാ​ഹു​ൽ, ശു​ഭ്​​മാ​ൻ ഗി​ൽ, ഋ​ഷ​ഭ്​ പ​ന്ത്, മ​നീ​ഷ്​ പാ​ണ്ഡെ എ​ന്നി​വ​രേ​ക്കാ​ൾ യോ​ഗ്യ​ൻ റാ​യു​ഡു ത​ന്നെ. കി​വി​ക​ൾ​ക്കെ​തി​രാ​യ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 113 പ​ന്തി​ൽ 90 റ​ൺ​സ്​ നേ​ടി ഇ​ന്ത്യ​ൻ വി​ജ​യ​ത്തി​ലെ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​യ​തോ​ടെ റാ​യു​ഡു ലോ​ക​ക​പ്പ്​ ടീ​മി​​ലേ​ക്കു​ള്ള കു​പ്പാ​യ​വു​മു​റ​പ്പി​ക്കു​ക​യാ​യി. മ​ത്സ​ര​ത്തി​ൽ 35 റ​ൺ​സി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​യം.

പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ​ക്കാ​ര​െzൻറ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്​​കോ​റു​മാ​യി​രു​ന്നു ഇ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഏ​ഷ്യാ​ക​പ്പി​ൽ ര​ണ്ട്​ അ​ർ​ധ​സെ​ഞ്ച്വ​റി​യു​മാ​യി തി​ള​ങ്ങി​യ​തും വി​ദേ​ശ മ​ണ്ണി​ലെ സ്​​ഥി​ര​ത​യു​മെ​ല്ലാം പ​രി​ഗ​ണി​ക്കു​േ​മ്പാ​ൾ നാ​ലാം ന​മ്പ​റി​ലെ ഒ​ന്നാ​മ​ൻ റാ​യു​ഡു ത​ന്നെ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world cupmalayalam newssports newsCricket NewsAmbati Rayudu
News Summary - Is Ambati Rayudu a certainty at No.4 for World Cup?- Sports news
Next Story