ഷാംപെയ്ൻ കുപ്പികൾ: ലോകകപ്പ് ചടങ്ങിൽ നിന്ന് ഒാടിക്കളഞ്ഞ് മുഇൗൻ അലിയും റാഷിദും- VIDEO

14:35 PM
16/07/2019

ലണ്ടൻ: ലോകകപ്പ് ട്രോഫി ദാന ചടങ്ങിലെ കൗതുകസംഭവം ട്വിറ്ററിൽ വൈറൽ. ലോകകപ്പ് ട്രോഫി ഉയർത്തുന്നതിന്  തൊട്ട്മുമ്പുള്ള ആഘോഷങ്ങൾക്കിടെ ഷാംപെയ്ൻ കുപ്പികൾ പുറത്തെടുത്തപ്പോൾ രണ്ട് ഇംഗ്ലീഷ് താരങ്ങൾ കൂട്ടത്തിൽ നിന്നും ഒാടിക്കളഞ്ഞു. ഇംഗ്ലീഷ് ടീമിലെ രണ്ട് ഇസ്ലാം മതവിശ്വാസികളായ ആദിൽ റാഷിദും മുഇൗൻ അലിയുമാണ് ഒാടിക്കളഞ്ഞത്. ഇതിൻെറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

ഇസ്‌ലാമിൽ മദ്യപാനം നിഷിദ്ധമായതിനാലാണ് ഇരുവരും ഓടി രക്ഷപ്പെട്ടത്. ഫോട്ടോക്ക് പോസ് ചെയ്യവെ ഏതു നിമിഷവും പുറത്ത് വരാവുന്ന ഷാംപെയ്നോടുള്ള ഭയം ഇരുവരുടെയും മുഖത്ത് ദൃശമായിരുന്നു. ഷാംപെയ്ൻ തുറക്കുന്നതിന് തൊട്ടുമുമ്പ് ഫോട്ടോ ഫ്രെയിമിൽ നിന്ന് ഇരുവരും പുറത്തുകടന്നു. ഷാംപെയ്ൻ ആഘോഷങ്ങൾ അവസാനിച്ചുകഴിഞ്ഞ് ഇരുവരും ടീമിനോടൊപ്പം ചേർന്നു.

ഡെത്ത്​ ഒാവറുകളിൽ വെടിക്കെട്ടുകൾ തീർക്കുന്ന ബാറ്റിങ്​ ഒാൾറൗണ്ടറാണ്  മുഇൗൻ അലി . പാകിസ്​താനിലെ മിർപൂരിൽനിന്ന്​ ഇംഗ്ലണ്ടിലേക്ക്​ കുടിയേറിയതാണ്​ അലിയുടെ മുത്തച്ഛൻ. മുത്തശ്ശിയായ ബെറ്റി കോക്​സ്​ ഇംഗ്ലീഷുകാരിയായിരുന്നു. മിർപൂരിൽ വേരുകളുള്ള മറ്റൊരു പാകിസ്​താൻ വംശജനാണ് ആദിൽ റാഷിദ്​. 

 

 

Loading...
COMMENTS