ലണ്ടൻ: മുൻ ഇംഗ്ലണ്ട് നായകനും ടെസ്റ്റ് ക്രിക്കറ്റിൽ രാജ്യത്തിെൻറ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനുമായ അലസ്റ്റയർ കുക്ക് കളി മതിയാക്കുന്നു. ഇന്ത്യക്കെതിരെ ഒാവലിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിനുശേഷം പാഡഴിക്കുമെന്നാണ് പ്രഖ്യാപനം. ഇംഗ്ലണ്ടിനായി ഏറ്റവും അധികം ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച റെക്കോഡിനുടമ കൂടിയായ കുക്ക് 160 ടെസ്റ്റുകളിൽനിന്നായി 44.88 ശരാശരിയിൽ 12,254 റൺസ് അടിച്ചുകൂട്ടി.
ഇന്ത്യക്കെതിരെ 2006ല്‍ നാഗ്പുരിലായിരുന്നു കുക്കിെൻറ അരങ്ങേറ്റം. അരങ്ങേറ്റത്തിൽ സെഞ്ച്വറിയടിച്ച് തുടങ്ങിയ കുക്കിെൻറ കരിയർഗ്രാഫ് ഏറെ ഉയർച്ചതാഴ്ചകൾക്ക് സാക്ഷ്യംവഹിച്ചു. സചിൻ ടെണ്ടുൽകർ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന ടെസ്റ്റിലെ എക്കാലത്തെയും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ ആറാമനാണ് മുൻ ഇംഗ്ലീഷ് നായകൻ. 32 ശതകങ്ങളും 56 അർധശതകങ്ങളും നേടിയിട്ടുണ്ട്. 2011ൽ ഇന്ത്യക്കെതിരെ ബിർമിങ്ഹാമിൽ നേടിയ 294 റൺസാണ് ഉയർന്ന സ്കോർ.
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഏഴ് ഇന്നിങ്സുകളിൽനിന്നായി 109 റൺസ് മാത്രം സമ്പാദ്യമായുള്ള കുക്കിെൻറ ടീമിലെ സ്ഥാനം ചോദ്യംചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് വിടവാങ്ങൽ പ്രഖ്യാപനം. 59 ടെസ്റ്റുകളില്‍ ഇംഗ്ലണ്ടിനെ നയിച്ച കുക്ക് 24 എണ്ണത്തിൽ വിജയം കണ്ടു. ഇന്ത്യൻ മണ്ണിൽ 2012ൽ നേടിയ പരമ്പര വിജയമാണിതിൽ പ്രധാനം (2-1). പരമ്പരയിൽ മൂന്ന് സെഞ്ച്വറികളുമായി ബാറ്റുകൊണ്ടും കുക്ക് മികവ് കാട്ടി. ഏകദിനത്തിൽനിന്ന് 2014ൽതന്നെ വിരമിച്ചിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2018 2:46 PM GMT Updated On
date_range 2018-09-04T03:33:41+05:30കുക്ക് കളി മതിയാക്കുന്നു; അഞ്ചാം ടെസ്റ്റോടെ വിരമിക്കും
text_fieldsNext Story