കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിൽ രവീന്ദ്ര ജദേജക്ക് പകരക്കാരനായി ഇടൈങ്കയൻ സ്പിന്നർ അക്സർ പേട്ടൽ കളിക്കും. ഇന്ത്യ എ ടീമിൽനിന്നാണ് അക്സർ പേട്ടൽ ഇന്ത്യൻ ടീമിലെത്തുന്നത്. ചൊവ്വാഴ്ച നടന്ന ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മത്സരത്തിൽ ഇന്ത്യ എക്കുവേണ്ടി നടത്തിയ ഏഴുവിക്കറ്റ് പ്രകടനമാണ് അക്സർ പേട്ടലിനെ തെരഞ്ഞെടുക്കാൻ സെലക്ടർമാരെ പ്രേരിപ്പിച്ചത്. പെരുമാറ്റദൂഷ്യത്തെ തുടർന്ന് െഎ.സി.സി ജദേജക്കെതിരെ ഒരു മത്സരവിലക്ക് പ്രഖ്യാപിച്ചതിനെ തുടർന്നാണ് ശനിയാഴ്ച പല്ലെക്കിലെ സ്റ്റേഡിയത്തിൽ തുടങ്ങുന്ന ടെസ്റ്റ് മത്സരത്തിൽനിന്ന് വിട്ടുനിൽക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.